പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഡിസംബർ 30ന് ശേഷം തുടരുമെന്ന് സൂചന
text_fieldsന്യൂഡൽഹി: ഡിസംബർ 30ന് ശേഷവും പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന. ആവശ്യത്തിനുള്ള കറൻസികൾ ബാങ്കുകളിൽ എത്തുന്നത് വരെ നിയന്ത്രണങ്ങൾ തുടരാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്.
സർക്കാർ പറഞ്ഞ 50 ദിവസങ്ങൾക്ക് ശേഷവും നിയന്ത്രണം തുടരാൻ ബാങ്കുകൾ അനുകൂലമാണെന്ന് വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാവാൻ ഇത് അനിവാര്യമാണെന്നാണ് പല ബാങ്കുകളുടെയും നിലപാട്. ഇപ്പോൾ ആഴ്ചയിൽ പരമാധി ബാങ്കുകളിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന തുക 24,000 രൂപയാണ് ഇത് പോലും നൽകാൻ ബാങ്കുകൾക്ക് സാധിക്കുന്നില്ല.
ജനുവരി മുതൽ പണം പിൻവലിക്കാനുള്ള നിയന്ത്രണം പിൻവലിച്ചാൽ അതുമൂലം ആളുകൾ വൻതോതിൽ ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്ന സാഹചര്യമുണ്ടാവും. അത്തരം സാഹചര്യം നേരിടാൻ ആവശ്യമായ കറൻസി ബാങ്കുകളുടെ കൈവശമില്ല.
വ്യക്തികൾക്ക് പണം നൽകാൻ തന്നെ ബാങ്കുകൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള വലിയ ഇടപാടുകാർക്ക് പണം നൽകുക എന്നത് അസാധ്യമാണെന്നും അതുകൊണ്ട് നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. എസ്.ബി.െഎ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യയും നിയന്ത്രണങ്ങൾ തുടരും എന്ന സൂചനകളാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.