നവജാതശിശുവിനെ 1.80 ലക്ഷത്തിന് വിറ്റു; മാതാപിതാക്കളുൾെപ്പടെ ആറുപേർ അറസ്റ്റിൽ
text_fieldsഅറിയാളൂർ: തമിഴ്നാട്ടിലെ അറിയാളൂരിൽ നവജാതശിശുവിനെ വിറ്റതിന് സിദ്ധവൈദ്യനടക്കം ആറുപേർ അറസ്റ്റിൽ. 1.80 ലക്ഷം രൂപക്കാണ് മക്കളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞിനെ വിറ്റത്. മീൻസുറുതി എന്ന സ്ഥലത്തെ ദമ്പതികൾ കടുത്ത ദാരിദ്ര്യത്തെ തുടർന്ന് പെൺകുഞ്ഞിനെ വിൽക്കാനായി തീരുമാനിക്കുകയും ഇക്കാര്യം ബന്ധുവിനെ അറിയിക്കുകയുമായിരുന്നു.
ദമ്പതികൾക്ക് വേറെ രണ്ടു കുട്ടികൾ കൂടിയുണ്ട്. ബന്ധുവായ സിദ്ധവൈദ്യെൻറ സഹായത്തോടെ േകായമ്പത്തൂരിൽ മക്കളില്ലാത്ത ദമ്പതികളെ കണ്ടെത്തി കുട്ടിയെ കൈമാറി. കുട്ടിക്ക് വാക്സിൻ നൽകാൻ കൊണ്ടുവരാത്തതിൽ സംശയം തോന്നിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിെല നഴ്സ് ഇക്കാര്യം അധികൃതരെ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ ജില്ലകലക്ടർക്കും ശിശുക്ഷേമസമിതിക്കും വ്യത്യസ്ത മറുപടികളാണ് നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വിറ്റതായി കണ്ടെത്തിയത്.
ഇതോടെ മാതാപിതാക്കളുൾപ്പടെ ആറുപേരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയുമായിരുന്നു. കുട്ടിയെ വിൽക്കാൻ സഹായിച്ച ബന്ധു ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.