ഇൻകുബേറ്ററിലെ കൂടിയ ചൂട്, നവജാതശിശു മരിച്ച സംഭവം; ആശുപത്രി ജീവനക്കാർക്കെതിരെ നടപടി
text_fieldsജയ്പ്പൂർ: ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. ഇൻകുബേറ്ററിൽ പ്രവേശിപ്പിച്ച കുഞ്ഞിനാണ് ചൂട് കൂടിയതിനെ തുടർന്ന് ദാരുണാന്ത്യം സംഭവിച്ചത്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇതേത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടു.
അമിതഭാരത്തെ തുടർന്ന് കുഞ്ഞിനെ ഒക്ടോബർ 5 ന് ആശുപത്രിയിലെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് അവിടെ ഇൻകുബേറ്ററിൽ സൂക്ഷിച്ച 21 ദിവസം പ്രായമുള്ള കുഞ്ഞ് ചൂട് കൂടി മരിക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. മരണത്തെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ ബഹളം ഉണ്ടാക്കുകയും ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇതേ തുടർന്ന് രണ്ട് ജീവനക്കാരെ പിരിച്ചുവിടുകയും സംഭവത്തെ കുറിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു . അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മറ്റാരെങ്കിലും തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ അവർക്കെതിരെയും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.