Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2020 10:40 AM IST Updated On
date_range 17 Nov 2020 10:42 AM ISTനഴ്സെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി VIDEO
text_fieldsbookmark_border
ഇന്‍ഡോര്‍: നഴ്സെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയിലെത്തി നവജാത ശിശുവിനെ എടുത്തുകൊണ്ടുപോയി. മധ്യ പ്രദേശിലെ ഇന്‍ഡോറിലാണ് നവജാത ശിശുവിനെ സ്ത്രീ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് കേസെടുത്തു. മഹാരാജ യശ്വന്ത് റാവു സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്.
ഞായറാഴ്ച രാവിലെ അഞ്ചോടെയായിരുന്നു കുഞ്ഞിന്റെ ജനനം. നഴ്സിന്റെ യൂനിഫോം ധരിച്ച യുവതി മുറിയിലെത്തുകയായിരുന്നു. കൂടുതല്‍ പരിശോധന ആവശ്യമുണ്ടെന്ന് അമ്മയോട് പറഞ്ഞ് ഇവര്‍ കുഞ്ഞിനെ എടുത്തു കൊണ്ടുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story