Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിലെ പുതിയ...

തമിഴ്നാട്ടിലെ പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
tamilnadu mlas oath
cancel

ചെന്നൈ: 16ാം തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയിലെ കലൈവാണർ അരങ്കം ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. താ​ൽ​കാലി​ക സ്​​പീ​ക്കർ പി​ച്ചാ​ണ്ടി അംഗങ്ങൾക്ക് സ​ത്യവാചകം ചൊല്ലിക്കൊടുത്തു.

പുതിയ നിയമസഭ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും നാളെ തെരഞ്ഞെടുക്കും. സ്​​പീ​ക്ക​റാ​യി അ​പ്പാ​വു​വി​നെ​യും ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​റായി പി​ച്ചാ​ണ്ടിയെയും ആണ് ഡി.​എം.​കെ​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

മേയ് ഏഴിനാണ് മുഖ്യമന്ത്രിയായി എം.കെ സ്റ്റാലിനും 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 234 അംഗ നിയമസഭയിൽ 159 സീറ്റുകളാണ് ഡി.എം.കെ സഖ്യം നേടിയത്. അണ്ണാ ഡി.എം.കെയുടെ 66ഉം പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി​യു​ടെ അ​ഞ്ചും ബി.​ജെ.​പി​യു​ടെ നാ​ലും അം​ഗ​ങ്ങ​ൾ ഉൾ​പ്പെ​ടെ 75 പേ​രാ​ണ് പ്ര​തി​പ​ക്ഷ​നി​ര​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu assemblyMLAs Oath
News Summary - Newly-elected Tamil Nadu MLAs take oath
Next Story