ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ ഹിന്ദു, മുസ്ലിം വാർഡുകൾ
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ കോവിഡ് ആശുപത്രി ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും പ്രത്യേകമായി വ ിഭജിച്ചെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 1200 ഓളം കിടക്കകളുള്ള ആശുപത്രിയാണ് വിശ്വാസത്തിൻെറ പേരിൽ വിഭജിച്ചിരിക്കുന്നത്.
സാധാരണ സ്ത്രീകൾക്കും പുരുഷൻമാർക്കുമായാണ് വാർഡുകൾ തരം തിരിക്കാറുള്ളത്. ഇത്തരം ഒരു തീരുമാനം സംസ്ഥാന സർക്കാരിൻെറ തീരുമാനപ്രകാരണമാണ്. കൂടുതൽ വിവരങ്ങൾ അവരോട് ചോദിക്കണമെന്ന് ആശുപത്രിയിലെ മെഡിക്കൽ സുപ്രണ്ട് ഡോ.ഗുൺവന്ത് എച്ച്. റാത്തോഡ് പറഞ്ഞു.
അതേസമയം ഇതിനെക്കുറിച്ച് അറിവില്ലെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിൻപട്ടേൽ അറിയിച്ചു. ഈ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട 186പേരിൽ 150 പേരുടെയും കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ഇതിൽ 40പേർ മുസ്ലിംകളാണെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.