ഫലസ്തീൻ: ദ്വിരാഷ്ട്ര ഫോർമുല: മോദിയുടെ മൗനം വാർത്തയാക്കി ഇസ്രായേൽ പത്രം
text_fieldsജറൂസലം: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഫലസ്തീൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചത് ഇസ്രായേൽ പത്രം ഏറ്റുപിടിച്ചു. ദ്വിരാഷ്ട്ര പരിഹാര ഫോർമുല പരാമർശിക്കാതെ മോദി എന്നായിരുന്നു ജറൂസലം പോസ്റ്റ് മുഖപ്പേജിൽ നൽകിയ റിപ്പോർട്ട്.
റിപ്പോർട്ടിെൻറ വിശദാംശം ഇങ്ങനെ: ഇന്ത്യ ഫലസ്തീനെ രാഷ്്ട്രമായി അംഗീകരിച്ചിട്ട് 30വർമായി. ഫലസ്തീെന അംഗീകരിച്ച ആദ്യ മുസ്ലിം ഇതര രാഷ്ട്രവും ഇന്ത്യയാണ്. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും സംയുക്തമായി നടത്തിയ പ്രസ്താവനയിൽ ഇസ്രായേൽ-ഫലസ്തീൻ നയതന്ത്ര ചർച്ചകളെക്കുറിച്ച് പരാമർശിക്കുകയല്ലാതെ ദ്വിരാഷ്ട്ര പരിഹാരേഫാർമുലയെ കുറിച്ച് ഒരക്ഷരംപോലും മിണ്ടിയില്ല. തെൻറ 49 മണിക്കൂർ നീണ്ട സന്ദർശനത്തിൽ മോദി ഫലസ്തീനെ അവഗണിച്ചു.
ഫലസ്തീനെ കുറിച്ച് പരാമർശിക്കാതെ അദ്ദേഹത്തിെൻറ ആദ്യ ദിനം കടന്നുപോയി. നെതന്യാഹുവുമൊത്ത് നാലുമണിക്കൂർ നീണ്ട ചർച്ചക്കു ശേഷം ഇന്ത്യയും ഇസ്രായേലും ഭൂമിശാസ്ത്രപരമായി സങ്കീർണ അവസ്ഥയിലാണ് ജീവിക്കുന്നതെന്നാണ് മോദി പറഞ്ഞത്. മുംബൈ ഭീകരാക്രമണത്തിൽ രക്ഷപ്പെട്ട ജൂതബാലനെ മോദി സന്ദർശിച്ചതും ജറൂസലം പോസ്റ്റ് വാർത്തയാക്കി. തെൽഅവീവിൽ മോദിക്കു ലഭിച്ച സ്വീകരണം ദ ടൈംസ് ഇസ്രായേലും വാർത്തയാക്കി. മോദിയുടെ ഇസ്രായേൽ സന്ദർശനം ചരിത്രമെന്ന് വാഴ്ത്തുേമ്പാൾ അദ്ദേഹത്തിെൻറ പ്രസ്താവനകളും പ്രവർത്തനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു ഇസ്രായേലി മാധ്യമങ്ങൾ. മൂന്നു ദിവസത്തെ ഒൗദ്യോഗികസന്ദർശനം പൂർത്തിയാക്കി മോദി മടങ്ങി. ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.