പത്രക്കടലാസിന് 10 ശതമാനം ഇറക്കുമതി തീരുവ; അച്ചടി മാധ്യമങ്ങൾക്ക് തിരിച്ചടി
text_fieldsന്യൂഡൽഹി: രാജ്യത്തെ അച്ചടി മാധ്യമങ്ങൾക്ക് കടുത്ത ഭീഷണി ഉയർത്തി പത്രക്കടലാസിന് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള ബജറ്റ് നിർദേശത്തിൽ ആശങ്ക. പത്രങ്ങളും മാസികകളും അച്ചടിക്കുന്ന കടലാസിനാണ് കേന്ദ്രം പുതുതായി 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരിക്കുന്നത്. പത്രക്കടലാസിന് ഇതുവരെ ഇറക്കുമതി തീരുവ ഉണ്ടായിരുന്നില്ല. ഇന്ത്യയിലുള്ള കടലാസ് ഫാക്ടറികള്‍ക്ക് ആവശ്യമായത്ര ഉൽപാദിപ്പിക്കാനാവുന്നില്ല. ഭൂരിഭാഗം പത്രസ്ഥാപനങ്ങളും ഇറക്കുമതി ചെയ്യുന്ന കടലാസാണ് ഉപയോഗിക്കുന്നത്.
കേന്ദ്ര തീരുമാനം രാജ്യത്തെ പത്രമാധ്യമ രംഗത്തെ സമ്മർദത്തിലാക്കാനാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഡിജിറ്റൽ മേഖലയിലെ മാധ്യമങ്ങളുമായി മത്സരിക്കുന്ന പത്രങ്ങൾക്ക് മൊത്തത്തിലുള്ള സാമ്പത്തികമാന്ദ്യവും പരസ്യങ്ങളിലുള്ള കുറവും നിലനില്‍ക്കുന്ന സാഹചര്യത്തിനു പുറമേ ഇറക്കുമതി തീരുവകൂടി ചുമത്തുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുക. മാധ്യമരംഗത്ത് 100 ശതമാനം വിദേശ നിക്ഷേപത്തിനും ബജറ്റ് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.