കോവിഡ് മൂന്നാംതരംഗം; ഇന്ത്യയിൽ ഇനിവരുന്ന നാലുമാസം നിർണായകമെന്ന്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത 100 മുതൽ 125 ദിവസം നിർണായകമെന്ന് സർക്കാർ. കോവിഡ് രണ്ടാംവ്യാപനത്തിന്‍റെ കൊടുമുടിക്ക് ശേഷം പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം മന്ദഗതിയിലായി, ഇത് മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.
'േകാവിഡ് കേസുകളുടെ എണ്ണം കുറയുന്നത് മന്ദഗതിയിലായി. ഇതൊരു മുന്നറിയിപ്പാണ്. ഇന്ത്യയിൽ കോവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത 100 മുതൽ 150 ദിവസം നിർണായകമാകും' -കേന്ദ്ര കോവിഡ് പ്രതിരോധ സംഘത്തിലെ അംഗം കൂടിയായ വി.കെ. പോൾ പറഞ്ഞു.
കോവിഡ് രണ്ടാംതരംഗം ശമിച്ചതോടെ മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി. ഇത്, രാജ്യത്ത് മൂന്നാം തരംഗത്തിന്‍റെ ഒരുക്കമായിയിരിക്കും.
ജൂലൈയോടെ 50 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്യാനാണ് പരിശ്രമം. കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ 66കോടി വാക്സിൻ ഡോസുകൾ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവക്കുപുറമെ, 22 കോടി വാക്സിൻ ഡോസുകൾ സ്വകാര്യമേഖലയിൽ വിതരണം ചെയ്യും -പോൾ പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗം വാക്സിനേഷനാണ്. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ കോവിഡ് മരണനിരക്ക് കുറഞ്ഞതായി െഎ.സി.എം.ആറിന്‍റെ പഠനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ പൊലീസുകാർ, മുൻനിര പോരാളികൾ എന്നിവർക്കിടയിലായിരുന്നു പഠനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.