അടുത്ത 40 ദിവസം നിർണായകം; രാജ്യത്ത് ജനുവരിയിൽ കോവിഡ് കേസുകൾ വർധിക്കും
text_fieldsന്യൂഡൽഹി: രാജ്യത്ത് ജനുവരിയിൽ കോവിഡ് കേസുകൾ വർധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത 40 ദിവസം നിർണായകമാണെന്നും അധികൃതർ വ്യക്തമാക്കി. മാസ്ക് നിർബന്ധമാക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ചൈനയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെയാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇന്ത്യയിലെത്തിയവർക്കാണ് രോഗബാധയുണ്ടായത്. കേന്ദ്ര ആരോഗ്യമന്ത്രി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളം സന്ദർശിച്ച് സ്ഥിതി വിലയിരുത്തും.
പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 6000 പേരെ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ചിരുന്നു. റാൻഡം പരിശോധനയാണ് നടത്തിയത്. അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരിലാണ് പരിശോധന നടത്തിയത്.രാജ്യത്ത് ഇതുവരെ കോവിഡിന്റെ 200 വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചൈനയിൽ വീണ്ടും രോഗബാധക്ക് കാരണമായ ബി.എഫ് 7 വകഭേദവും ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്തെ കോവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. അതേസമയം കോവിഡിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.