അടുത്ത ഹജ്ജ് കോവിഡ് നിയന്ത്രണങ്ങളെ ആശ്രയിച്ച് –മന്ത്രി നഖ്വി
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടുത്ത വർഷത്തെ ഹജ്ജ് സംബന്ധിച്ച് അന്തിമ തീരുമാനം ദേശീയ, അന്തർദേശീയ കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.
അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനം ജൂൺ, ജൂലൈ മാസത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയുടെ തീരുമാനത്തിനുശേഷമായിരിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും മറ്റ് ഏജൻസികളും ഔദ്യോഗികമായി ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയെന്നും ഹജ്ജ് അവലോകന യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ ഹജ്ജ് തീർഥാടനം കോവിഡ് മൂലം റദ്ദാക്കിയിരുന്നു. ഹജ്ജ് നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റൽ ആയതോടെ കഴിഞ്ഞ വർഷത്തെ 1,23,000 അപേക്ഷകർക്ക് 2100 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് തിരികെ നൽകി. സൗദി ഭരണകൂടം ഗതാഗത ഇനത്തിൽ നൽകാനുള്ള 100 കോടി രൂപയും തിരികെ നൽകി. ഹജ്ജ് നടപടികൾ പൂർണമായി ഡിജിറ്റൽ ആയതോടെ കഴിഞ്ഞ മൂന്നു വർഷമായി തീർഥാടകർക്കുള്ള 514 കോടിയിലധികം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.