കർഷക സമരത്തെ പിന്തുണച്ച പോപ് താരം റിഹാനയുടെ കമ്പനിക്കെതിരെ പരാതി
text_fieldsമുംബൈ: കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പോപ് താരം റിഹാനയുടെ കമ്പനിക്കെതിരെ പരാതി. റിഹാനയുടെ സൗന്ദര്യ വർധക വസ്തു നിർമാണ കമ്പനിയായ ഫെന്‍റി ബ്യൂട്ടിക്കെതിരെ ബാലവേലയുമായി ബന്ധപ്പെടുത്തിയാണ് പരാതി.
സൗന്ദര്യ വർധക വസ്തു നിർമാണത്തിന് ഉപയോഗിക്കുന്ന 'െമെക്ക' വാങ്ങുന്ന ജാർഖണ്ഡിലെ ഖനികളിൽ ബാലവേല നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു എൻ.ജി.ഒ ദേശീയ ബാലാവകാശ കമീഷനെ സമീപിക്കുകയായിരുന്നു.
കമ്പനി ഉപയോഗിക്കുന്ന 'മൈക്ക' നിർമിക്കുന്ന ഖനികൾ ബാലവേല രഹിതമാണെന്ന് ഔദ്യോഗിക ഏജൻസികളിൽ നിന്ന് സർട്ടിഫിക്കറ്റ് ഇല്ലെന്നും ലീഗൽ റൈറ്റ്സ് ഒബ്സർവേറ്ററി പ്രവർത്തകനായ വിനയ് േജാഷി പറയുന്നു.
കർഷകരെ പിന്തുണച്ച് റിഹാന രംഗത്തെത്തിയതിന് പിന്നാലെയാണ് പരാതി. റിഹാനയുടെ ട്വീറ്റിന് പിന്നാലെ കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ്, യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ ബന്ധു മീന ഹാരിസ് ഉൾപ്പെടെ നിരവധി പേർ കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. റിഹാനയുടെ ട്വീറ്റിലൂടെ ലോകം മുഴുവൻ കർഷക സമരത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ, റിഹാനയുടെ ട്വീറ്റിനെതിരെ ഇന്ത്യയിലെ സചിൻ ടെണ്ടുൽക്കർ ഉൾപ്പെടെ സെലിബ്രിറ്റികൾ രംഗത്തെത്തിയിരുന്നു. സമരത്തിന് കൂടുതൽ പിന്തുണ ലഭിച്ചതോടെ കേന്ദ്രവും അവരെ പിന്തുണക്കുന്നവരും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.