എൻ.ജി.ഒകൾ വഴി കേരളത്തിലെത്തിയ വിദേശ പണം 4000 കോടി
text_fieldsന്യൂഡൽഹി: രാജ്യത്ത് ന്യൂഡൽഹി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എൻ.ജി.ഒകൾ പ്രവർത്തിക്കുന്നത് കേരളത്തിൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കു പുറത്തുവിട്ടത്. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്.സി.ആർ.എ) പ്രകാരം വിവിധ സംഘടനകൾ സമർപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ എൻ.ജി.ഒകൾ വഴി കേരളത്തിലെത്തിയ വിദേശ പണത്തിെൻറ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടു. ഏറ്റവും കൂടുതൽ പണമെത്തുന്ന രാജ്യത്തെ ആദ്യ പത്ത് സ്ഥാപനങ്ങളിൽ മാതാ അമൃതാനന്ദമയി മഠവും ഇടംപിടിച്ചിട്ടുണ്ട്.
കേരളത്തിൽ രജിസ്റ്റർ ചെയ്ത എൻ.ജി.ഒകളുടെ എണ്ണം 1979 ആണ്. ഇതിൽ 1529ഉം സജീവമായി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ഇൗ സംഘനകൾ വഴി കേരളത്തിൽ 4,083കോടി രൂപ എത്തിയിട്ടുണ്ട്. ഡൽഹിയിെല എൻ.ജി.ഒ കൾ വഴി എത്തിയത് 7,106 കോടി ആണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പണമെത്തിയ ജില്ല പത്തനംതിട്ടയാണ്. ഇവിടെയുള്ള 133 സംഘടനകൾ വഴി 2904 കോടി രൂപയെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിലേക്കൊഴുകിയ വിദേശ പണത്തിെൻറ 71 ശതമാനം വരുമിത്. രണ്ടാം സ്ഥാനത്ത് എറണാകുളവും (329 എൻ.ജിഒ; 288.8 കോടി) മൂന്നാമത് കോട്ടയവുമാണ് (225 എൻ.ജി.ഒ; 243 കോടി).
മറ്റു ജില്ലകളുടെ കണക്ക് ഇങ്ങനെ (ബ്രക്കറ്റിൽ എൻ.ജി.ഒകളുടെ എണ്ണം): ആലപ്പുഴ ^45 കോടി (66), തിരുവനന്തപുരം ^169 (151), കോഴിക്കോട് ^112.9 (113), തൃശൂർ ^90 (198), വയനാട് ^63 (82), ഇടുക്കി ^32 (49), കണ്ണൂർ ^57.4 (88), കാസർകോട് ^2.6 (എട്ട്), കൊല്ലം ^14.8 (29), മലപ്പുറം ^13.8 (49), പാലക്കാട് ^34.47 (55).
എറണാകുളമടക്കമുള്ള ജില്ലകളിൽ പല മതസംഘടനകളും ‘സാമൂഹിക സംഘടനകൾ’ എന്ന നിലയിൽ രജിസ്റ്റർ ചെയ്തതായും മന്ത്രാലയം പുറത്തുവിട്ട രേഖകളിൽ വിശദമാക്കുന്നുണ്ട്. 2015ലെ കണക്കു പ്രകാരം രാജ്യത്ത് 33,501എൻ.ജി.ഒകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ, എഫ്.സി.ആർ.എ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിൽ 20,000 സംഘടനകളുടെ ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ബാക്കിയുള്ള 16,700 സംഘടനകൾ വഴി രാജ്യത്ത് ഏകദേശം 34,000 കോടി രൂപ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.