അമർനാഥ് ക്ഷേത്രത്തിൽ മന്ത്രോച്ചാരണത്തിനും മണികിലുക്കുന്നതിനും ഹരിത ട്രൈബ്യൂണലിെൻറ വിലക്ക്
text_fieldsന്യൂഡൽഹി: അമർനാഥ് ക്ഷേത്രത്തിൽ തീർഥാടകർക്ക് മണികിലുക്കുന്നതിനും മന്ത്രോച്ചാരണം നടത്തുന്നതിനും നിരോധനം. ഹരിത ട്രൈബ്യൂണലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതുമായി ബന്ധപ്പെട്ട് ക്ഷേത്രഭരണസമിതി നൽകിയ റിപ്പോർട്ട് പരിഗണിക്കുേമ്പാഴാണ് ഇത്തരമൊരു ഉത്തരവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ചത്.
3888 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രത്തിലേക്ക് എത്തുേമ്പാൾ തീർഥാടകൾ മണികിലുക്കുകയോ മന്ത്രോചാരണം നടത്തുകയോ ചെയ്യരുതെന്നാണ് നൽകിയിരിക്കുന്ന നിർദേശം. മൊബൈൽ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. തീർഥാടകർ ക്ഷേത്രത്തിലേക്ക് കടക്കുേമ്പാൾ അവരുടെ മൊബൈൽ ഫോൺ സൂക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ മാസം വൈഷ്ണോ ദേവി ക്ഷേത്രത്തിലും സമാനമായ നിയന്ത്രണങ്ങൾ വരുത്തിയിരുന്നു. പ്രതിദിനം 50,000 തീർഥാടകരാണ് വൈഷ്ണവോ ദേവി ക്ഷേത്രത്തിലേക്ക് എത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.