പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് നിരോധിച്ചു
text_fieldsന്യൂഡൽഹി: പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. ഇനി പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചാൽ 25,000 രൂപ പിഴയടക്കേണ്ടി വരും.
പൊതുസ്ഥലത്ത് മാലിന്യങ്ങൾ കത്തിക്കുന്നതിന് പുർണ്ണമായും നിരോധനമേർപ്പടുത്തയതായി ഹരിത ട്രൈബ്യൂണൽ അറിയിച്ചു. ചെറിയ അളവിലുള്ള മാലിന്യം പൊതുസ്ഥലത്ത് കത്തിച്ചാൽ 5000 രൂപ പിഴയായി നൽകേണ്ടി വരും. മാലിന്യത്തിെൻറ അളവ് വർധിച്ചാൽ അതിനനുസരിച്ച് പിഴ 25,000 രൂപ വരെ വർധിക്കും. ഹരിത ട്രൈബ്യൂണൽ ചെയർപേഴ്സൺ ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറത്തിറക്കിയത്.
വേസ്റ്റ് മാനേജ്മെൻറ് സംബന്ധിച്ചുള്ള 2016ലെ നിയമം നടപ്പിലാക്കാനും, പി.വി.സിയുടെ നിരോധനം ഫലപ്രദമായി നടപ്പിലാക്കാനും ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചു. 2016ൽ ഹരിത ട്രൈബ്യൂണൽപുറപ്പിടുവെച്ച ഉത്തരവ് നടപ്പിലാക്കുന്നതിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഹരിത ട്രിബ്യൂണൽ നിർദേശിച്ചിട്ടുണ്ട്. നാലഴ്ചക്കകും വേസ്റ്റ് മാനേജുമെൻറുമായി ബന്ധപ്പെട്ട പ്ലാൻ സമർപ്പിക്കാനും ട്രിബ്യൂണലിെൻറ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.