യമുനാതീരം നശിപ്പിച്ചതിന്‍റെ ഉത്തരവാദിത്തം ആർട് ഒാഫ് ലിവിങ്ങിന് -ഹരിത ട്രൈബ്യൂണൽ
text_fieldsന്യൂഡൽഹി:സാംസ്കാരികോത്സവുമായി ബന്ധപ്പെട്ട് യമുനാ നദീതീരം നശിപ്പിച്ചതിന് ഉത്തരവാദി ശ്രീ ശ്രീ രവി ശങ്കറിന്‍റെ ആർട് ഒാഫ് ലിവിങ് തന്നെയെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. എന്നാൽ കൂടുതൽ പിഴ ചുമത്താൻ ട്രൈബ്യൂണൽ തയാറായില്ല. നേരത്തെ ട്രൈബ്യൂണൽ 5 കോടി രൂപ പിഴ ചുമത്തിയിരുന്നു.
സ്വതന്ത്രകുമാർ അധ്യക്ഷനായ ബെഞ്ചാണ് ഡൽഹി വികസന അതോറിറ്റിയോട് ആർട് ഒാഫ് ലിവിങ്ങ് അടച്ച പിഴതുക കൊണ്ട് പുനരുദ്ധാരണ പ്രവർത്തികളുമായി മുന്നോട്ട് പോകാൻ ഉത്തരവിട്ടത്. പിഴ തുകയേക്കാൾ അധികം ചിലവ് ഇതിനായി വേണ്ടി വന്നാൽ ആ ചിലവും ആർട്ട് ഒാഫ് ലിവിങ്ങിൽ നിന്നും ഈടാക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടു.
കോടതി വിധിച്ച 5 കോടി രൂപ പിഴ ആർട് ഒാഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ അടച്ചിരുന്നു. എന്നാൽ ഈ തുകക്ക് പ്രവർത്തികൾ പൂർത്തിയായില്ലെങ്കിൽ ആ ചെലവ് ആര് വഹിക്കുമെന്ന് ചോദിച്ചാണ് നഗരസഭാ അധികൃതർ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
സാംസ്‌കാരികോത്സവം യമുനാതീരം പൂര്‍ണമായി നശിപ്പിച്ചെന്ന് വിദഗ്ധസമിതി നേരത്തെ കണ്ടെത്തിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെ സമിതി ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. തീരം പൂർവസ്ഥിതിയിലേക്ക് മാറ്റുന്നതിനായി 13 കോടി രൂപ ചിലവ് വരുമെന്നും സമിതി കണക്കാക്കിയിരുന്നു.
കഴിഞ്ഞവർഷം മാർച്ച് 11 മുതൽ 13 വരെ ദല്‍ഹിയിൽ ശ്രീ ശ്രീ രവിശങ്കറിന്‍െറ ജീവനകലയുടെ ആഭിമുഖ്യത്തിലാണ് യമുനതീരത്ത് ലോക സാംസ്കാരികോത്സം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.