റോഡരികിൽ തണൽമരം: ദേശീയപാത അതോറിറ്റിക്ക് ഹരിത ട്രൈബ്യൂണലിെൻറ ശകാരം
text_fieldsന്യൂഡൽഹി: റോഡരികിൽ തണൽമരങ്ങൾ നട്ടുപിടിപ്പിക്കാത്തതിലും ഉള്ളവയെ പരിപാലിക് കാത്തതിനും ദേശീയ പാത അതോറിറ്റിക്ക് ഹരിത ട്രൈബ്യൂണലിെൻറ ശകാരം. നിലവിൽ മരങ്ങൾക്ക് പകരം റോഡരികിൽ നിറയെ കല്യാണ മണ്ഡപങ്ങളാണെന്നും ട്രൈബ്യൂണൽ കളിയാക്കി. ജസ്റ്റിസ് ആദർശ്കുമാർ ചെയർമാനായ ബെഞ്ചാണ് ദേശീയ പാത അതോറിറ്റിക്കു നേരെ വിമർശനം ഉയർത്തിയത്. 2015ൽ നിലവിൽവന്ന സർക്കാറിെൻറ നയങ്ങൾ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരു സന്നദ്ധ സംഘടന നൽകിയ ഹരജി പരിഗണിക്കവെയാണ് ട്രൈബ്യൂണലിെൻറ രോഷപ്രകടനം.
നയങ്ങൾ കടലാസിൽ ഉറങ്ങുകയാണ്. എന്തുകൊണ്ടാണ് ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും ഒാരത്ത് മരങ്ങൾ നടുന്നതിന് പകരം കെട്ടിടങ്ങൾ നിർമിക്കാൻ അനുവാദം നൽകുന്നത് എന്ന് ചോദിച്ച ട്രൈബ്യൂണൽ ബെഞ്ച്, അതോറിറ്റി എല്ലാവരെയും വിഡ്ഢികളാക്കുകയാണെന്ന് കുറ്റപ്പെടുത്തി.
നിങ്ങളുടെ രേഖകളെല്ലാം വ്യാജമാണ്. സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം നുണയാണ്. അന്ധനു പോലും കാണാൻ കഴിയുന്നത്ര വലിയ കെട്ടിടങ്ങളാണ് പാതയോരങ്ങളിൽ ഉയരുന്നത്. സന്നദ്ധ സംഘടന നൽകിയ ഹരജി തള്ളിയ ട്രൈബ്യൂണൽ, നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കൃത്യവും വ്യക്തവുമായ വിവരങ്ങൾ രേഖപ്പെടുത്തി ഹരജി വീണ്ടും സമർപ്പിക്കാൻ നിർദേശം നൽകി.
വനംവകുപ്പ്, കർഷകർ, സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പാതയോരങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുക, മാറ്റിസ്ഥാപിക്കുക, പരിപാലിക്കുക, സൗന്ദര്യവത്കരിക്കുക തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയതാണ് 2015ൽ സർക്കാർ രൂപംനൽകിയ നയം. രാജ്യത്തെ ഹരിതവത്കരിക്കാനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് നയത്തിന് രൂപംനൽകിയത്. ഭവനനിർമാണ സൊസൈറ്റികൾ, സർക്കാർ നിയന്ത്രണത്തിലുള്ള ഭവന-കെട്ടിട പദ്ധതികൾ എന്നിവയുടെ അതിരുകളിൽ മരങ്ങൾ നട്ടുവളർത്താൻ ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകണമെന്ന് ട്രൈബ്യൂണൽ കേന്ദ്ര- സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. വായുവിെൻറ ഗുണനിലവാരം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.