ബംഗാളിലെ സംഘർഷം അന്വേഷിക്കാനെത്തിയ മനുഷ്യാവകാശ കമീഷൻ സംഘത്തിന് നേരെ ആക്രമണം
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം അന്വേഷിക്കാനെത്തിയ മനുഷ്യാവകാശ കമീഷൻ സംഘത്തിന് നേരെ ആക്രമണം. ജാദവ്പൂരിൽ വെച്ചാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായതെന്ന് വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. മേയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായാണ് പ്രത്യേക സംഘം പശ്ചിമബംഗാളിലെത്തിയത്.
ജാദവ്പൂരിൽ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. 40ഓളം വീടുകൾ ഇവിടെ തകർത്തിരുന്നു. സുപ്രീംകോടതി നിർദേശ പ്രകാരമാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍റെ നേതൃത്വത്തിലുള്ള സംഘം പശ്ചിമബംഗാളിലെത്തിയത്.
ജൂൺ 18നാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാനും സംഭവസ്ഥലം സന്ദർശിക്കാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.