എൻ.െഎ.എ ഉന്നംവെക്കുന്നത് മുസ്ലിം യുവാക്കളെ മാത്രം –തമിഴ്നാട് നിയമസഭയിൽ എം.എൽ.എമാർ
text_fieldsചെന്നൈ: ഭീകരസംഘടന ബന്ധമാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻ.െഎ.എ) അറസ്റ്റ് ചെയ ്യുന്നത് നിരപരാധികളായ മുസ്ലിം യുവാക്കളെയാണെന്ന് മനിതനേയ ജനനായക കക്ഷി പ്രസി ഡൻറ് എം. തമീമുൻ അൻസാരി എം.എൽ.എ നിയമസഭയിൽ ആരോപിച്ചു.
വിദേശരാജ്യങ്ങളിൽ ജോ ലിചെയ്യുന്ന മുസ്ലിംകൾ പലപ്പോഴും നാട്ടിലെ മദ്രസകളും പള്ളികളും നിർമിക്കുന്നതിന് പിരിവ് നടത്താറുണ്ട്. എന്നാൽ, എൻ.െഎ.എ ഇതിനെ ഭീകരസംഘടന പ്രവർത്തനത്തിനുള്ള ഫണ്ട് ശേഖരണമാണെന്ന് പ്രചരിപ്പിക്കയാണ്. പ്രത്യേക സമുദായത്തെമാത്രം ലക്ഷ്യംവെക്കുന്ന അന്വേഷണ ഏജൻസികളുടെ നിലപാട് സംസ്ഥാന സർക്കാർ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കസ്റ്റഡിയിലെടുക്കുന്നവരുടെ വിശദമായ വിവരങ്ങൾ എൻ.െഎ.എ അധികൃതർതന്നെയാണ് മാധ്യമങ്ങൾക്ക് കൈമാറുന്നത്.
എന്നാൽ, അടുത്ത ദിവസം ഭൂരിഭാഗം പേരെയും നിരപരാധികളാണെന്ന് പറഞ്ഞ് വിട്ടയക്കപ്പെടുന്നു. ഇവരുടെ ജീവിതമാണ് ഇതിലൂടെ ബാധിക്കപ്പെടുന്നത്. തീവ്രവാദം ചെറുക്കപ്പെടേണ്ടതുണ്ട്.
എന്നാലിപ്പോൾ ഒരു സമുദായത്തെ മാത്രം ലക്ഷ്യംവെച്ചാണ് അന്വേഷണ ഏജൻസി നീങ്ങുന്നത്. ഇതിനോട് യോജിക്കാനാവില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത എൻ.െഎ.എയുടെ ഇടപെടലുകളിൽ പ്രതിഷേധിച്ചിരുന്നതും അൻസാരി ചൂണ്ടിക്കാട്ടി.
എൻ.െഎ.എയുടെ ഇടപെടലുകളും അന്വേഷണ നടപടികളും സംസ്ഥാന സർക്കാർ ക്രമപ്പെടുത്തണമെന്ന് മുസ്ലിംലീഗ് അംഗം കെ.എ.എം. മുഹമ്മദ് അബൂബക്കർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.