റോഹിങ്ക്യൻ മുസ്ലിംകൾക്ക് താമസ സൗകര്യം; ആറുപേര്‍ എന്‍.ഐ.എയുടെ പിടിയില്‍
text_fieldsബംഗളൂരു: വ്യാജ രേഖകൾ ഉപയോഗിച്ച് റോഹിങ്ക്യൻ മുസ്ലിംകളെ ഇന്ത്യയിൽ പ്രവേശിപ്പിച്ച് താമസ സൗകര്യമൊരുക്കിയ മനുഷ്യക്കടത്ത് സംഘത്തിലെ ആറു പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽനിന്നാണ് സംഘം അനധികൃതമായി രാജ്യത്തേക്ക് ആളുകളെ എത്തിക്കുന്ന മനുഷ്യക്കടത്തിന് നേതൃത്വം നൽകിയതെന്ന് എൻ.ഐ.എ അറിയിച്ചു. സംഘത്തിലെ മുഖ്യ ആസൂത്രകനായ കെ.കെ. അഹ്മദ് ചൗധരി, ആഷിക്യുൽ അഹ്മദ്, സഹലം ലസ്കർ, അഹിയ അഹ്മദ്, ബപൻ അഹ്മദ് ചൗധരി, ജമാലുദ്ദീൻ അഹ്മദ് ചൗധരി എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരുവിൽനിന്നാണ് സംഘത്തിലെ മുഖ്യപ്രതിയായ കെ.കെ. അഹ്മദ് ചൗധരി പ്രവർത്തിച്ചിരുന്നത്. മറ്റു അഞ്ചു പ്രതികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് പ്രവർത്തിച്ചിരുന്നത്. പിടികൂടിയവർ താമസിച്ച സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി വ്യാജരേഖകളും ലേഖനങ്ങളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. അസം, പശ്ചിമ ബംഗാൾ, മേഘാലയ തുടങ്ങിയ സ്ഥലങ്ങളിലെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ മനുഷ്യക്കടത്ത് നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.