![ഭീമ–കൊറേഗാവ്: മാവോവാദി ബന്ധം സമ്മതിക്കാൻ എൻ.െഎ.എ ആവശ്യപ്പെട്ടെന്ന് ഭീമ–കൊറേഗാവ്: മാവോവാദി ബന്ധം സമ്മതിക്കാൻ എൻ.െഎ.എ ആവശ്യപ്പെട്ടെന്ന്](https://www.madhyamam.com/h-upload/2020/09/11/687128-nia.webp)
ഭീമ–കൊറേഗാവ്: മാവോവാദി ബന്ധം സമ്മതിക്കാൻ എൻ.െഎ.എ ആവശ്യപ്പെട്ടെന്ന്
text_fieldsമുംബൈ: മാവോവാദി ബന്ധം സമ്മതിച്ചാൽ ഭീമ-കൊറേഗാവുമായി ബന്ധപ്പെട്ട എൽഗാർ പരിഷദ് കേസിലെ അറസ്റ്റിൽനിന്നൊഴിവാക്കാമെന്ന് എൻ.െഎ.എ ഉദ്യോഗസ്ഥർ പറഞ്ഞതായി ദലിത് കലാകാരന്മാർ.
കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റിലായ 'കബിർ കലാ മഞ്ചി'ലെ സാഗർ ഗോർഖെ, രമേശ് ഗായിചോർ എന്നിവരാണ് ആരോപണം ഉന്നയിച്ചത്. അറസ്റ്റിന് മുമ്പ് ഇവർ റെക്കോഡ്ചെയ്ത വിഡിയോയിലൂടെയാണ് ആരോപണം. മാപ്പെഴുതി നൽകാൻ ഞങ്ങൾ സവർക്കറുടെ പിന്മുറക്കാരല്ല അംബേദ്കറുടെ പിൻഗാമികളാണെന്നും എൻ.െഎ.എയോട് പറഞ്ഞതായി അവർ വിഡിയോയിൽ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗോർഖെ, ഗായിചോർ എന്നിവരെയും ഗായിചോറിെൻറ ജീവിതപങ്കാളി ജ്യോതി ജഗതാപിനെയും എൻ.െഎ.എ അറസ്റ്റ്ചെയ്തത്. എന്നാൽ, അറസ്റ്റ് ചൊവ്വാഴ്ചയാണ് പരസ്യമാക്കിയത്.
മയക്കുമരുന്ന് കേസിലെ റിയ ചക്രബർത്തിയുടെ അറസ്റ്റിൽ മുഴുകിയ മാധ്യമങ്ങളെ കണ്ണുവെട്ടിച്ചായിരുന്നു അറസ്റ്റ് പ്രഖ്യാപനമെന്ന് ഗോർഖെയുടെ ജീവതപങ്കാളി രുപാലി ജാദവ് ആരോപിച്ചു.
2002ലെ ഗുജറാത്ത് കലാപശേഷം ജാതി, വർഗ, ലിംഗാധിക്ഷേപങ്ങൾക്കെതിരെ വിവിധ കലാരൂപങ്ങളിലൂടെ തെരുവുകളിലും വേദികളിലും പ്രതിഷേധങ്ങളും ബോധവത്കരണങ്ങളും നടത്തിവരുന്ന ദലിത് കലാകാരന്മാരുടെ കൂട്ടായ്മയാണ് കബിർ കലാ മഞ്ച്.
ഇവരിലൂടെ എൽഗാർ പരിഷദിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥാപിക്കുകയാണ് എൻ.െഎ.എയുടെ ശ്രമമെന്ന് രുപാലി ആരോപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.