എൻ.െഎ.എ ബിൽ പാർലമെൻറ് കടന്നു
text_fieldsന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് വിപുല അധികാരങ്ങൾ നൽകി കേന്ദ്ര ആഭ്യന്തര മന്ത് രി അമിത് ഷാ കൊണ്ടുവന്ന എൻ.െഎ.എ ഭേദഗതി ബിൽ രാജ്യസഭ െഎകകണ്ഠ്യേന പാസാക്കി. ബിൽ സെല ക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷത്തോെടാപ്പം മുസ്ലിം ലീ ഗും ഇറങ്ങിപ്പോക്ക് നടത്തിയപ്പോൾ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ആർ.ജെ.ഡി, എസ്.പി, ബി.എ സ്.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ സാന്നിധ്യത്തിലാണ് വോെട്ടടുപ്പു പോലും ആവ ശ്യമില്ലാതെ സർക്കാർ ബിൽ പാസാക്കിയെടുത്തത്.
ശക്തമായ വിമർശനം ഉന്നയിച്ച ശേഷമാണ് ബിൽ പാസാക്കാൻ കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ മൗനാനുമതി നൽകിയത്. വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ ഒടുവിൽ ശബ്ദവോട്ടിനിടുന്ന സമയത്ത് െഎകകണ്ഠ്യേന പാസാക്കുകയല്ലേ എന്ന് ചോദിച്ചപ്പോൾ സഭയിലുണ്ടായിരുന്ന പ്രതിപക്ഷ അംഗങ്ങൾ എതിർപ്പില്ലാതെ അംഗീകരിച്ചു. തുടർന്ന് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺസിങ് ബിൽ പാസാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
ലോക്സഭയിൽ എതിർത്തു വോട്ടുചെയ്ത ഇടതുപക്ഷവും വിട്ടുനിന്ന മുസ്ലിംലീഗും രാജ്യസഭയിൽ ഒരുമിച്ച് ഇറങ്ങിപ്പോയി. ബിൽ പാർലമെൻറിെൻറ പുനഃപരിേശാധനക്ക് വിധേയമാക്കണമെന്നും അതിനായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും സി.പി.എമ്മിലെ രംഗരാജനാണ് ആവശ്യപ്പെട്ടത്. കേരളത്തിൽ നിന്നുള്ള സി.പി.എം എം.പിമാരായ എളമരം കരീമും െക.കെ. രാഗേഷും സി.പി.െഎയുടെ ബിനോയ് വിശ്വവും രംഗരാജന് പിന്തുണയുമായി എഴുന്നേറ്റു. സെലക്ട് കമ്മിറ്റിക്ക് വിടണമെങ്കിൽ നേരത്തേ നോട്ടീസ് നൽകണമായിരുന്നുവെന്നും ഇപ്പോൾ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞതോടെ ഉപാധ്യക്ഷനും അതിനെ പിന്തുണച്ചു.
രാവിലെ കൊണ്ടുവന്ന ബിൽ വൈകുന്നേരം തന്നെ പാസാക്കാൻ ശ്രമിച്ചതുകൊണ്ടാണ് നോട്ടീസ് നൽകാൻ കഴിയാതിരുന്നതെന്നും സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും സി.പി.െഎ നേതാവ് ഡി. രാജ പറഞ്ഞു. എങ്കിൽ സെലക്ട് കമ്മിറ്റിക്ക് വിടുന്ന കാര്യം വോട്ടിനിടാമെന്ന് അമിത് ഷാ പറഞ്ഞപ്പോൾ തങ്ങൾ ഇറങ്ങിപ്പോകുകയാണെന്ന് രംഗരാജനും രാജയും അറിയിക്കുകയായിരുന്നു. ഇറങ്ങിപ്പോകുയായിരുന്ന സി.പി.െഎ, സി.പി.എം അംഗങ്ങൾക്കൊപ്പം ഇടതുപക്ഷത്തിെൻറ ഭാഗമായ ലോക്താന്ത്രിക് ജനതാദളിെൻറ കേരളത്തിൽനിന്നുള്ള എം.പി. വീരേന്ദ്ര കുമാറും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിെൻറ ഏക എം.പി പി.വി. അബ്ദുൽ വഹാബും ചേർന്നു.
രാജ്യത്തിനകത്തും വിദേശത്തും ഇന്ത്യയെ ലക്ഷ്യമിട്ട് നടക്കുന്ന ഭീകര പ്രവർത്തനങ്ങളെക്കുറിച്ച അന്വേഷണത്തിന് ദേശീയ ഏജൻസിയായ എൻ.െഎ.എക്ക് വിപുലമായ അധികാരം നൽകുന്നതാണ് ബിൽ. സൈബർ കുറ്റങ്ങൾ, മനുഷ്യക്കടത്ത് എനിവയുമായി ബന്ധപ്പെട്ട അന്വേഷണത്തിലും ഏജൻസിക്ക് കൂടുതൽ അധികാരം ലഭിക്കും.
ലീഗ് നിലപാട് വിവാദത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.