എൻ.െഎ.എ നിയമ ഭേദഗതി ലോക്സഭ പാസാക്കി: ഭേദഗതി വേട്ടയാടാനെന്ന് പ്രതിപക്ഷം; എതിർപ്പ് തള്ളി സർക്കാർ
text_fieldsന്യൂഡൽഹി: രാജ്യത്തിനകത്തും വിദേശത്തെ ഇന്ത്യൻ സ്ഥാപനങ്ങളുടെ നേ ർക്കുമുള്ള ഭീകര ചെയ്തികളെക്കുറിച്ച അന്വേഷണത്തിന് ദേശീയ ഏജൻ സിയായ എൻ.െഎ.എക്ക് വിപുല അധികാരം നൽകുന്ന ബില്ലിന് ലോക്സഭയു ടെ അംഗീകാരം. സൈബർ കുറ്റങ്ങൾ, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ് പെട്ട അന്വേഷണത്തിലും ഏജൻസിക്ക് കൂടുതൽ അധികാരം ലഭിക്കും.
പ്രതി പക്ഷപാർട്ടികളുടെ എതിർപ്പ് തള്ളിയാണ് ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള ലോക്സഭ എൻ.െഎ.എ നിയമഭേദഗതി ബിൽ പാസാക്കിയത്. രാജ്യസഭ പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെയാണ് നിയമഭേദഗതി പ്രാബല്യത്തിൽ വരുക.
എൻ.െഎ.എ നിയമം ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ദുരുപയോഗം ചെയ്യുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, ഇത് സർക്കാർ തള്ളി. ഭീകരത ഇല്ലാതാക്കുക മാത്രമാണ് ഏകലക്ഷ്യമെന്നാണ് സർക്കാർ വിശദീകരിച്ചത്. ഭീകരവിരുദ്ധ നിയമം മുസ്ലിംകൾക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ചില എം.പിമാർ ചൂണ്ടിക്കാട്ടി.
എൻ.െഎ.എക്ക് കൂടുതൽ അധികാരം നൽകുന്ന കാര്യത്തിൽ പാർലമെൻറ് ഒറ്റശബ്ദത്തിൽ സംസാരിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ഭീകരത ഇല്ലാതാക്കുക എന്ന ഏക ലക്ഷ്യമാണ് സർക്കാറിന്. നടപടി എടുക്കുേമ്പാൾ പ്രതിയുടെ സമുദായം നോക്കരുത്. ഭീകരതയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ സർക്കാർ പ്രതിബദ്ധമാണെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.
എൻ.െഎ.എയും സംസ്ഥാന അധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നുമില്ല. സംസ്ഥാനങ്ങളും അവരുടെ ഏജൻസികളുമായി ഏകോപിച്ചാണ് എൻ.െഎ.എ പ്രവർത്തിക്കുന്നത്. അന്വേഷണം തുടങ്ങുംമുമ്പ് സംസ്ഥാന ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്ക് എൻ.െഎ.എ എഴുതാറുണ്ട്. കോൺഗ്രസ് സർക്കാറിെൻറ കാലത്ത് കാര്യങ്ങൾ ശരിയാംവണ്ണം ചെയ്തിരുന്നില്ല. അതു പരിഹരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എ.െഎ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉവൈസി ബിൽ പരിഗണനക്കെടുക്കുന്നതിൽ വോെട്ടടുപ്പ് ആവശ്യപ്പെട്ടു. 278 അംഗങ്ങൾ അനുകൂലിച്ചപ്പോൾ ആറു പേർ മാത്രമാണ് എതിർത്തത്. ബിൽ പിന്നീട് ശബ്ദവോേട്ടാടെ പാസാക്കി. ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ബിൽ ചർച്ച മുന്നോട്ടുനീക്കുന്നതിനെ എൻ.കെ. പ്രേമചന്ദ്രൻ, സൗഗത റോയ് എന്നിവർ എതിർത്തെങ്കിലും സ്പീക്കർ അംഗീകരിച്ചില്ല. ദേശതാൽപര്യമല്ല, പൊലീസ് രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചർച്ചയിൽ കുറ്റപ്പെടുത്തി. സർക്കാർ രാഷ്ട്രീയ ആയുധമാക്കി മാറ്റിയതുവഴി സി.ബി.െഎ, എൻ.െഎ.എ തുടങ്ങിയ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർന്നതായി മുസ്ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി. സി.ബി.ഐയെ കൂട്ടിലിട്ട തത്ത എന്നാണ് കോടതി വിശേഷിപ്പിച്ചെതങ്കില് എന്‍.ഐ.എ അതിലപ്പുറമാണ്. മാലേഗാവ് സ്ഫോടനത്തില്‍ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പ്രവർത്തിക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയത് പബ്ലിക് പ്രോസിക്യൂട്ടറാണ്. കരിനിയമ ദുരുപയോഗം വഴി ജയിലില്‍ കഴിയുന്ന ബഹുഭൂരിപക്ഷം ആളുകളും ദലിത്-പിന്നാക്ക വിഭാഗക്കാരാണെന്നും ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.