ലശ്കർ റിക്രൂട്ട്മെൻറ് കേസിൽ ബംഗളൂരു സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ
text_fieldsബംഗളൂരു: പാകിസ്താൻ തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബക്കുവേണ്ടി റിക്രൂട്ട്മെൻറ് നടത്തിയെന്ന കേസിൽ ഡോക്ടറെ എൻ.െഎ.എ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശി ഡോ. സബീൽ അഹ്മദ് (38) ആണ് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായത്.
സൗദി അറേബ്യയിൽ കസ്റ്റഡിയിലായിരുന്ന ഇയാൾ നാടുകടത്തപ്പെട്ട് വെള്ളിയാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ ബംഗളൂരു എൻ.െഎ.എ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 2007ൽ സ്കോട്ലൻഡിലെ ഗ്ലാസ്ഗോ വിമാനത്താവളത്തിൽ നടന്ന ബോംബ് ആക്രമണക്കേസിലെ മുഖ്യപ്രതി കഫീൽ അഹ്മദിെൻറ സഹോദരനാണ് സബീൽ അഹ്മദെന്ന് എൻ.െഎ.എ വൃത്തങ്ങൾ അറിയിച്ചു. ഡൽഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് ബംഗളൂരുവിലെത്തിച്ചു.
തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റിയാദിലും ദമ്മാമിലുമായി നടന്ന ഗൂഢാലോചനാ യോഗങ്ങളിൽ താൻ പെങ്കടുത്തെന്നും സാമ്പത്തിക സഹായം ചെയ്തെന്നുമുള്ള അന്വേഷണ സംഘത്തിെൻറ ആരോപണം സബീൽ നിഷേധിച്ചിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അൽഖാഇദ സ്ഥാപിക്കാൻ ശ്രമം നടത്തിയെന്ന പേരിൽ 2017ൽ ഡൽഹി പൊലീസിലെ സ്പെഷൽ സെൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാളെയും പ്രതിചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.