കനകമല ഐ.എസ് കേസ്: കൂടുതൽ ആരോപണങ്ങളുമായി എൻ.ഐ.എ
text_fieldsകൊച്ചി: കനകമല ഐ.എസ് കേസിലുൾപ്പെട്ട പ്രതികൾ ജൂത ടൂറിസ്റ്റുകൾക്കുനേരെ ആസിഡ് ആ ക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ. വിചാരണയുടെ ഭാഗമായ അന്തിമവാദം കേൾക ്കലിലാണ് എൻ.ഐ.എ പ്രതികൾക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചത്. അൻസാറുൽ ഖലീ ഫ കേരള എന്ന പേരിൽ രൂപവത്കരിച്ച കേരളത്തിലെ ഐ.എസ് ഗ്രൂപ്പുവഴിയാണ് കനകമലയിൽ 2016 ഒക്ടോബറിൽ ചർച്ച നടത്തിയത്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽനിന്ന് ശാസ്ത്രീയ രീതിയിൽ ശേഖരിച്ച ചാറ്റ് മെസേജുകളിലാണ് ജൂതർക്കുനേരെയുള്ള ആക്രമണ പദ്ധതിയുടെ വിവരങ്ങളുള്ളതെന്ന് എൻ.ഐ.എ പറഞ്ഞു.
തസ്വീബ് എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ് ഉണ്ടാക്കിയ പ്രതികൾ കൊടൈക്കനാലിലെ വട്ടക്കനാലിൽ വരുന്ന ജൂതരെയാണ് ലക്ഷ്യമിട്ടിരുന്നതത്രെ. തസ്വീബ് ഗ്രൂപ്പിലെ അഞ്ചുപേരെയാണ് ആക്രമണത്തിന് തെരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശി സജീർ മംഗലശ്ശേരിയാണ് ഇവർക്കുവേണ്ട നിർദേശം നൽകിയിരുന്നത്. നവംബർ രണ്ടാംവാരം ജൂതർ കൂടുതലായി കൊടൈക്കനാലിൽ എത്തുേമ്പാൾ ആക്രമണം നടത്താനായിരുന്നു നിർദേശമെത്ര.
ആക്രമണത്തിന് ഉപയോഗിക്കേണ്ട വിഷത്തെക്കുറിച്ച് പറയുന്ന പുസ്തകം കിട്ടിയതായും എൻ.ഐ.എ അവകാശപ്പെട്ടു. കൂടാതെ, വാഹനം വാടകക്ക് എടുക്കാനും മറ്റുമായി പണവും ഇവർ സ്വരൂപിച്ചിരുന്നത്രെ. 2016ൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ നിരവധിപേർ കൊല്ലപ്പെടുമായിരുന്നു. കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, കെ.സുരേന്ദ്രൻ തുടങ്ങിയ ബി.ജെ.പി നേതാക്കളെയും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. ‘േപ്ല ഗ്രൗണ്ട്’ എന്ന പേരിലുണ്ടാക്കിയ ഗ്രൂപ് വഴിയായിരുന്നു ഈ ആക്രമണ ഗൂഢാലോചന. വാദം കേൾക്കൽ അടുത്ത ദിവസവും തുടരും. അഫ്ഗാനിൽ ഐ.എസിനൊപ്പം ചേരാൻ പോയ സജീർ മംഗലശ്ശേരി പിന്നീട് കൊല്ലപ്പെട്ടതായി എൻ.ഐ.എക്ക് വിവരം ലഭിച്ചിരുന്നു. മൻസീദ് മുഹമ്മദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ് അലി, എൻ.കെ. റംഷാദ്, സഫ്വാൻ, ജാസിം എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.