ജമ്മു കശ്മീരിലെ ഏഴ് ജില്ലകളിലെ 15 സ്ഥലങ്ങളിൽ എൻ.ഐ.എ പരിശോധന
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ഏഴ് ജില്ലകളിലെ 15 സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. ശ്രീനഗർ, പുൽവാമ, അവന്തിപ്പോറ, അനന്ത്നാഗ്, ഷോപ്പിയാൻ, പൂഞ്ച്, കുപ്വാര എന്നീ ജില്ലകളിലാണ് പരിശോധന നടക്കുന്നത്.
എൻ.ഐ.എയുടെ ഡൽഹി, ജമ്മു ബ്രാഞ്ചുകൾ 2001ലും 2022ലും രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് എൻ.ഐ.എയുടെ പരിശോധന. സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് പ്രദേശം വളഞ്ഞ് പരിശോധന നടത്തുന്നത്.
തീവ്രവാദ, അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പാകിസ്താൻ കമാൻഡർമാരുടെയും ഹാൻഡ്‌ലർമാരുടെയും നിർദേശപ്രകാരം വിവിധ വ്യാജ പേരുകളിൽ പ്രവർത്തിക്കുന്ന നിരോധിത സംഘടനകളും അവയുടെ അനുബന്ധ ഘടകങ്ങളെയും കണ്ടെത്തുകയാണ് ലക്ഷ്യം.
2022 ഡിസംബർ 23ന് കുൽഗാം, പുൽവാമ, അനന്ത്നാഗ്, സോപ്പൂർ, ജമ്മു എന്നീ ജില്ലകളിലെ 14 സ്ഥലങ്ങളിൽ എൻ.ഐ.എ പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.