എൻ.ജി.ഒ ഫണ്ട് കേസ്: ജമ്മു കശ്മീരിലും ഡൽഹിയിലും അടക്കം എൻ.ഐ.എ റെയ്ഡ് തുടരുന്നു
text_fieldsന്യൂഡൽഹി: മുൻ ഡൽഹി ന്യൂനപക്ഷ കമീഷൻ അധ്യക്ഷൻ സഫറുൽ ഇസ്ലാം ഖാെൻറ വസതി, അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള ചാരിറ്റി അലയൻസിെൻറ ഓഫിസ്, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഓഫിസ് തുടങ്ങി ഒമ്പതിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ്.
കശ്മീരിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനകൾക്കെതിരെ ഭീകരപ്രവർത്തന ഫണ്ടിങ് സംശയം ആരോപിച്ച് എൻ.ഐ.എ തലേന്ന് നടത്തിയ റെയ്ഡുകളുടെ തുടർച്ചയായെന്ന് അവകാശപ്പെട്ടാണ് വ്യാഴാഴ്ചത്തെ നടപടി. ഫലാഹെ ആം, ജമ്മു-കശ്മീർ യതീം ഫൗണ്ടേഷൻ, സാൽവേഷൻ മൂവ്മെൻറ്, ജെ ആൻഡ് കെ വോയ്സ് ഓഫ് വിക്റ്റിംസ് എന്നീ സംഘടനകളുടെ ഓഫിസുകളിലും റെയ്ഡ് നടന്നു. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ഫൗണ്ടേഷൻ ട്രഷറർ മുഹമ്മദ് ജഅ്ഫർ, സി.ഇ.ഒ പി.കെ. നൗഫൽ എന്നിവരെ വൈകുന്നേരത്തോടെ വിട്ടയച്ചു.
മില്ലി ഗസറ്റ് എഡിറ്റർ കൂടിയായ സഫറുൽ ഇസ്ലാം ഖാൻ ചെയർമാനായ ചാരിറ്റി അലയൻസും ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷനും ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയാണ്. പുലർച്ചെ നാലുമണിക്ക് എൻ.ഐ.എ ഉദ്യോഗസ്ഥർ ഒട്ടും ക്ഷമയില്ലാതെ മതിൽ ചാടിക്കടന്നാണ് വീട്ടിൽ റെയ്ഡിനെത്തിയതെന്ന് സഫറുൽ ഇസ്ലാം ഖാൻ ട്വീറ്റ് ചെയ്തു. രാവിലെ ഏഴ് മണി മുതൽ 11 മണിവരെയായിരുന്നു റെയ്ഡ്. എല്ലാ ലാപ്ടോപുകളും ഹാർഡ് ഡിസ്കുകളും െഡസ്ക് ടോപുകളും കടലാസുകളും അവിടെയുണ്ടായിരുന്ന കാശും ഉദ്യോഗസ്ഥർ എടുത്തുകൊണ്ടുപോയി. കശ്മീരിലെ ഭീകരതയുമായി ബന്ധപ്പെട്ട് റെയ്ഡ് ചെയ്യാനുള്ള ഉത്തരവുണ്ടെന്നാണ് എൻ.ഐ.എ അറിയിച്ചത്. കശ്മീർ സന്ദർശിച്ചിട്ട് നിരവധി വർഷങ്ങളായെന്നും കശ്മീരി തീവ്രവാദികളുമായി തനിക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമില്ലെന്നും ഖാൻ വ്യക്തമാക്കി. തന്നെ ഭീകര കേസിൽ കുടുക്കാനുള്ള ശ്രമമായിട്ടാണ് ഇതിനെ കാണുന്നതെന്നും ഖാൻ കൂട്ടിച്ചേർത്തു. എൻ.ഐ.എയുടെ 15 ഉദ്യോഗസ്ഥർ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ആസ്ഥാനത്ത് രാവിലെ ഏഴരമണിയോടെ റെയ്ഡിനെത്തിയെന്നും ഫയലുകളും രേഖകളും അക്കൗണ്ട് വകുപ്പിെൻറയും സി.ഇ.ഒയുടെയും പബ്ലിക് റിലേഷൻ ഡിപ്പാർട്മെൻറിെൻറയും ലാപ്ടോപുകളും കമ്പ്യൂട്ടറുകളും കൊണ്ടുപോയെന്നും ഫൗണ്ടേഷൻ സെക്രട്ടറി ടി. ആരിഫലി അറിയിച്ചു. രാജ്യവ്യാപകമായി വിദ്യാഭ്യാസ ആരോഗ്യ, തൊഴിൽ, കുടിവെള്ള, അനാഥ സംരക്ഷണ, ദുരിതാശ്വാസ പുനരധിവാസ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ കഴിഞ്ഞ 12 വർഷമായി വ്യാപൃതരായ ഫൗണ്ടേഷന് കീഴിൽ നിരവധി എൻ.ജി.ഒകൾ പ്രവർത്തിക്കുന്നുണ്ട്്. നിരവധി സ്വയംസഹായ സംഘങ്ങളും ആശുപത്രികളും ഡിസ്പെൻസറികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫൗണ്ടേഷന് കീഴിലുണ്ട്.
പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉദ്ഘാടനംെചയ്ത ഫൗണ്ടേഷെൻറ വിവിധ പദ്ധതികൾ സർക്കാർ ഉദ്യോഗസ്ഥരുടെ പ്രശംസക്കിടയായിട്ടുണ്ട്.
നിയമപരവും സുതാര്യവുമായ പ്രവർത്തനത്തിലൂടെ രേഖകളും കണക്കും ഓഡിറ്റ് ചെയ്യുന്ന ഫൗണ്ടേഷൻ അവ ആദായനികുതി വകുപ്പിനും ചാരിറ്റി കമീഷണർക്കും വർഷംതോറും സമർപ്പിക്കാറുമുണ്ടെന്നും ആരിഫലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.