Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൗരത്വനിയമ പ്രക്ഷോഭം: അഖിൽ ​െഗാഗോയ്​ എം.എൽ.എ​ക്ക്​ എതിരായ ഒരു ​കേസ്​ കൂടി കോടതി തള്ളി
cancel
Homechevron_rightNewschevron_rightIndiachevron_rightപൗരത്വനിയമ പ്രക്ഷോഭം:...

പൗരത്വനിയമ പ്രക്ഷോഭം: അഖിൽ ​െഗാഗോയ്​ എം.എൽ.എ​ക്ക്​ എതിരായ ഒരു ​കേസ്​ കൂടി കോടതി തള്ളി

text_fields
bookmark_border

ഗുവാഹതി: പൗരത്വനിയമ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ അസമിലെ സിബ്​സാഗർ എം.എൽ.എയും രായ്​ജോർ ദൾ പ്രസിഡൻറുമായ അഖിൽ ഗൊഗോയിക്കെതിരായ ഒരു കേസ്​ കൂടി എൻ.ഐ.എ കോടതി​ തള്ളി. ദേശീയ അന്വേഷണ ഏജൻസി ചുമത്തിയ മറ്റൊരു കേസും നേരത്തെ തള്ളിയിരുന്നു. അറിയപ്പെട്ട കർഷക പ്രക്ഷോഭകനായ ഗൊഗോയ്​ അസമിലെ പൗരത്വനിയമ പ്രക്ഷോഭങ്ങളുടെ പേരിൽ 2019 ഡിസംബർ മുതൽ ജയിലിലായിരുന്നു. ആരോഗ്യ പ്രശ്​നങ്ങളുടെ പേരിൽ ഗുവാഹതി മെഡിക്കൽ കോളജിലാണ്​ നിലവിൽ അദ്ദേഹം.

ഗുവാഹതിയിലെ ചാന്ദ്​മാരിയിൽ രജിസ്​റ്റർ ചെയ്​ത കേസാണ്​ അവസാനമായി കോടതി തള്ളിയത്​. ദിബ്രുഗഢിലെ ചബുവയിൽ രജിസ്​റ്റർ ചെയ്​ത കേസ്​ ആദ്യം തള്ളി. യു.എ.പി.എ, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ്​ ഗൊഗോയ്​ക്കെതിരെ കേസ്​ എടുത്തിരുന്നത്​.

കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റ്​ മൂന്നു പേരെയും ഇതോടൊപ്പം കോടതി വിട്ടയച്ചു. ഗൊഗോയ്​ക്ക്​ ജാമ്യം നൽകിയതിനെതിരെ നേരത്തെ എൻ.​ഐ.എ കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി ഗൊഗോയിയെ ലക്ഷ്യമിടാനുള്ള എൻ.ഐ.എ ശ്രമങ്ങൾക്കേറ്റ​ തിരിച്ചടിയാണെന്ന്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIA courtanti-CAA protestsAkhil Gogoi free
News Summary - NIA court discharges Akhil Gogoi in second case related to anti-CAA protests
Next Story