'വിദേശകാര്യ മന്ത്രാലയത്തിൽ ചാരനെ കണ്ടെത്താൻ ദേവേന്ദറിനെ പാകിസ്താൻ ചുമതലപ്പെടുത്തി'
text_fieldsന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയത്തിൽ ചാരനെ കണ്ടെത്താൻ, ഹിസ്ബ് ഭീകരർക്കൊപ്പം പിടിയിലായ ജമ്മു–കശ്മീർ പൊലീസ് ഡിവൈ.എസ്.പി േദവേന്ദർ സിങ്ങിനെ പാകിസ്താൻ ഏൽപിച്ചിരുന്നതായി എൻ.ഐ.എ. പാകിസ്താൻ ഹൈകമീഷൻ ഉദ്യോഗസ്ഥരുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും എൻ.ഐ.എ കുറ്റപത്രം വ്യക്തമാക്കുന്നു. ജമ്മു–കശ്മീർ പൊലീസിലെ തട്ടിക്കൊണ്ടുപോകൽ വിരുദ്ധ വിഭാഗത്തിലായിരുന്നു ദേവേന്ദർ.
ഈ പദവി ദുരുപയോഗം ചെയ്താണ് ഭീകരരുമായും പാകിസ്താനുമായും ബന്ധം സ്ഥാപിച്ചത്. ഹൈകമീഷനിലെ ഉദ്യോഗസ്ഥെൻറ പങ്ക് തിരിച്ചറിഞ്ഞ് നേരത്തേ പാകിസ്താനിലേക്ക് മടക്കി അയച്ചിരുന്നു. ദേവേന്ദറിനെതിരെ യു.എ.പി.എ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 'പാക് ഭായി' എന്ന പേരിൽ ഫോണിൽ സൂക്ഷിച്ച നമ്പറിലെ ഹൈകമീഷൻ ഉദ്യോഗസ്ഥൻ ഇടവിട്ട് നിരവധി ജോലികൾ ദേവേന്ദറിനെ ഏൽപിച്ചിരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിൽ ചാരനെ കണ്ടെത്താനുള്ള നർദേശം പക്ഷേ, നടപ്പാക്കാനായില്ല. ഇന്ത്യക്കെതിരെ യുദ്ധം നയിക്കുകയായിരുന്നു ഇയാൾ ചെയ്തതെന്നും എൻ.ഐ.എ പറയുന്നു.
ഹിസ്ബ് നേതാവ് നവീദ് ബാബു, ഇയാളുടെ സഹോദരൻ ഇർഫാൻ അഹ്മദ്, കൂട്ടാളികളായ ഇർഫാൻ ഷാഫി മിർ റാഫി അഹ്മദ് റാത്തർ, വ്യവസായി തൻവീർ അഹ്മദ് വാനി എന്നിവർക്കെതിരെയും കുറ്റപത്രത്തിൽ പരാമർശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.