പി.ഡി.പി നേതാവ് വഹീദുറഹ്മാൻ പർറക്കെതിരെ എൻ.ഐ.എ കുറ്റപത്രം
text_fieldsശ്രീനഗർ: തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയെന്ന് ആരോപിച്ച് കശ്മീരിലെ പി.ഡി.പി നേതാവ് വഹീദുറഹ്മാൻ പർറക്കും മറ്റു രണ്ടു േപർക്കുമെതിരെ എൻ.ഐ.എ കുറ്റപത്രം നൽകി. കശ്മീരിൽ തീവ്രവാദ-രാഷ്ട്രീയ പാർട്ടിബന്ധം നിലനിർത്തിക്കൊണ്ടുപോവുന്നതിൽ മുഖ്യപങ്ക് വഹിച്ച യുവ നേതാവാണ് പർറയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പർറക്ക് പുറമെ ശഹീൻ അഹമദ് ലോൺ, തഫസ്സുൽ ഹുസൈൻ പരിമൂ എന്നിവർക്കെതിരെയാണ് യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി അന്വേഷണ ഏജൻസി പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്്.
2020 ജനുവരി 11ന് ഹിസ്ബുൽ മുജാഹിദീൻ കമാൻഡർമാരോടൊപ്പം സഞ്ചരിക്കുകയായിരുന്ന ഡി.എസ്.പി ദേവേന്ദർ സിങ് അറസ്റ്റിലായ കേസിലാണ് വഹീദുറഹ്മാൻ പർറയടക്കമുള്ളവർക്കെതിരെ എൻ.ഐ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയുടെ അടുത്തയാളാണ് പർറ. ഇയാെള കഴിഞ്ഞ വർഷം നവംബറിലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.