കശ്മീർ: വിഘടനവാദി നേതാക്കൾ വിദേശ ഫണ്ട് പറ്റുന്നു–എൻ.െഎ.എ
text_fieldsന്യൂഡൽഹി: കശ്മീരിലെ വിഘടന വാദികൾക്ക് വിദേശത്തുനിന്ന് പണം ലഭിക്കുന്നതായും ഇത ് സ്വന്തം ആവശ്യത്തിനും കുട്ടികളുടെ വിദേശ വിദ്യാഭ്യാസത്തിനും ചെലവഴിക്കുന്നതായും ദ േശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). ഹുർറിയത് കോൺഫറൻസ് ഉൾപ്പെടെയുള്ള സംഘടനകളുടെ നേ താക്കൾ പാകിസ്താനിൽനിന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം വാങ്ങുന്നതായി സമ്മതിച്ചെന്നും എൻ.ഐ.എ വാർത്തകുറിപ്പിൽ അവകാശപ്പെട്ടു.
ദുക്തറാനെ മില്ലത്ത് നേതാവ് ആസിയ ആന്ത്രാബി തെൻറ മകനെ മലേഷ്യയിൽ പഠിപ്പിക്കുന്നത് ഈ പണം ഉപയോഗിച്ചാണ്. വിദേശ ഫണ്ട് സംഭാവനയായാണ് സ്വീകരിക്കുന്നതെന്നും താഴ്വരയിൽ വനിത പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ പണം ഉപയോഗിക്കുന്നതായും അവർ വെളിപ്പെടുത്തിയതായി എൻ.ഐ.എ വ്യക്തമാക്കി.
മറ്റൊരു വിഘടനവാദി നേതാവായ ശബീർ ഷാ പഹൽഗാമിൽ ഹോട്ടൽ നടത്താനും മറ്റു കച്ചവട ആവശ്യങ്ങൾക്കും വിദേശ ഫണ്ട് ഉപേയാഗിക്കുന്നുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇന്ധനമേകാൻ വിദേശഫണ്ട് സ്വീകരിച്ചതിെൻറ പേരിൽ ജമാഅത്തുദ്ദഅ്വ, ദുക്തറാനെ മില്ലത്ത്, ലശ്കറെ ത്വയ്യിബ, ഹിസ്ബുൽ മുജാഹിദീൻ എന്നീ സംഘടനകൾക്കെതിരെ 2017 മേയിൽ എൻ.ഐ.എ കേസെടുത്തിരുന്നു.
പാകിസ്താൻ-യു.എ.ഇ ആസ്ഥാനമായുള്ള വ്യാപാരി, ഐ.എസ്.ഐ, ഡൽഹിയിലെ പാകിസ്താൻ ഹൈകമീഷൻ എന്നിവ മുഖേന പണം എത്തിക്കുന്നതിെൻറ തെളിവുകൾ അടങ്ങുന്ന കുറ്റപത്രം എൻ.ഐ.എ പ്രത്യേക കോടതിയിൽ സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.