തീവ്രവാദ ബന്ധം; തമിഴ്നാട്ടിലും പുതുച്ചേരിയിലും എൻ.ഐ.എയുടെ വ്യാപക പരിശോധന
text_fieldsചെന്നൈ: തീവ്രവാദ പ്രവർത്തന കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും പുതുച്ചേരിയിലും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) യുടെ വ്യാപക പരിശോധന. പുതുച്ചേരിയിലെ കാരക്കൽ, തമിഴ്‌നാട്ടിലെ മയിലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളിലാണ് എൻ.ഐ.എ സംഘം വ്യാഴാഴ്ച തിരച്ചിൽ നടത്തിയത്. ഐ.എസിന് വേണ്ടി പ്രചാരണം നടത്തിയതും ധനസമാഹരണവുമായി ബന്ധപ്പെട്ടതാണ് കേസ്.കേസിലെ മുഖ്യപ്രതി ഇതിനകം ജയിലിലാണ്. കേസന്വേഷണത്തിന്റെ തുടർച്ചയാണ് തിരച്ചിലെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ തമിഴ്‌നാട്ടിലെ നീഡൂർ സ്വദേശിയായ സാദിഖ് ബാഷയെയും ഇയാളുടെ നാല് കൂട്ടാളികളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം അന്വേഷണ ഏജൻസിയുടെ ഇപ്പോഴത്തെ നീക്കമെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
തീവ്രവാദ സംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റിൽ അറസ്റ്റിലായവർക്കുള്ള പങ്കും എൻ.ഐ.എ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിന് ശേഷമാണ് തിരച്ചിൽ നടക്കുന്നത്. ചെന്നൈ, മയിലാടുതുറൈ, കാരയ്ക്കൽ എന്നിവിടങ്ങളിലുള്ളവരാണ് പ്രതികൾ. ഈ സ്ഥലങ്ങളിലാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.