Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2024 11:36 PM IST Updated On
date_range 28 Aug 2024 11:36 PM ISTഎൻജിനീയർ റാഷിദ് എം.പിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
text_fieldsbookmark_border
ന്യൂഡൽഹി: ജമ്മു-കശ്മീരിൽ നിന്നുള്ള ലോക്സഭാംഗം എൻജിനീയർ റാഷിദിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി വിധി പറയാൻ മാറ്റി. തീവ്രവാദത്തിന് ധനസഹായം നൽകിയെന്ന കേസിൽ 2019ൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ്ചെയ്ത അദ്ദേഹം തിഹാർ ജയിലിലാണ്. സെപ്റ്റംബർ നാലിന് വിധിയുണ്ടായേക്കും.
ജാമ്യാപേക്ഷയിൽ അഡീഷനൽ സെഷൻസ് ജഡ്ജി ചന്ദർജിത്ത് സിങ് രഹസ്യമായാണ് വാദം കേട്ടത്. ബാരാമുല്ല മണ്ഡലത്തിൽ നിന്ന് ജയിച്ച റാഷിദിന് സത്യപ്രതിജ്ഞ ചെയ്യാൻ കോടതി ജൂലൈ അഞ്ചിന് കസ്റ്റഡി പരോൾ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story