Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത​ഹാ​വു​ർ റാ​ണ​യുടെ...

ത​ഹാ​വു​ർ റാ​ണ​യുടെ ചിത്രം പുറത്തുവിട്ട് എൻ.ഐ.എ; കോടതിയിൽ ഹാജരാക്കി

text_fields
bookmark_border
ത​ഹാ​വു​ർ റാ​ണ​യുടെ ചിത്രം പുറത്തുവിട്ട് എൻ.ഐ.എ; കോടതിയിൽ ഹാജരാക്കി
cancel
camera_alt

ത​ഹാ​വു​ർ റാ​ണ ഡ​ൽ​ഹി​യി​ൽ എ​ൻ.​ഐ.​എ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: 2008ലെ ​​മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ കേ​​സ് പ്ര​​തി​ ത​ഹാ​വു​ർ റാ​ണ​യെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച് എൻ.ഐ.എ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. കനത്ത സുരക്ഷയിൽ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് റാണയെ പ്രത്യേക എൻ.ഐ.എ കോടതിയിലെത്തിച്ചത്. എൻ.ഐ.എ അഭിഭാഷകരും കോടതിയിലെത്തി. റാണക്ക് വേണ്ടി ഡൽഹി ലീ​ഗൽ സർവീസ് അതോറിറ്റി അഭിഭാഷകനെ നിശ്ചയിച്ചിട്ടുണ്ട്. അതിനിടെ, ഇന്ത്യയിലെത്തിച്ച ശേഷമുള്ള റാണയുടെ ചിത്രം എൻ.ഐ.എ പുറത്തുവിട്ടു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് യു.​എ​സി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി പാ​ല​ത്തെ സൈ​നി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. റാ​ണ​യെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. ആ​ദ്യം വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും മോ​ശം കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി​യാ​യ​തോ​ടെ യാ​ത്ര വൈ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ര​ക്ഷാ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഡ​ൽ​ഹി തി​ഹാ​ർ ജ​യി​ലി​ലാ​ണ് അ​തി​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ റാ​ണ​യെ നി​ല​വി​ൽ പാ​ർ​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് മും​ബൈ​യി​ൽ എ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി അ​ജ്മ​ൽ ക​സ​ബി​നെ പാ​ർ​പ്പി​ച്ച ആ​ർ​ത​ർ റോ​ഡി​ലെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ 12ാം ന​മ്പ​ർ ബാ​ര​ക്കി​ലാ​യി​രി​ക്കും റാ​ണ​യെ​യും പാ​ർ​പ്പി​ക്കു​ക. ഇ​രു ജ​യി​ലു​ക​ളി​ലും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIA.Tahawwur Rana
News Summary - NIA produced Tahaur Rana in court
Next Story