'ഗ്രേറ്റർ കശ്മീർ' പത്രം ഓഫിസിൽ എൻ.ഐ.എ റെയ്ഡ് : മനുഷ്യാവകാശ സംഘടന ഒാഫിസുകളിലും ആക്ടിവിസ്റ്റുകളുടെ വീടുകളിലും തിരച്ചിൽ
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ 'ഗ്രേറ്റർ കശ്മീരി'െൻറ ശ്രീനഗർ ഓഫിസ് അടക്കം വിവിധ കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) റെയ്ഡ്.
മുതിർന്ന മാധ്യമപ്രവർത്തകെൻറയും മനുഷ്യാവകാശ പ്രവർത്തകെൻറയും വസതി, സന്നദ്ധ സംഘടനകളുടെ ഓഫിസ് കൂടാതെ വടക്കൻ കശ്മീരിലെ ബന്ദിപ്പൊരയിൽ ഒരു വീട്ടിലും ബെംഗളൂരുവിലുമാണ് റെയ്ഡ് നടന്നത്.
സംസ്ഥാനത്ത് വിഭാഗീയ പ്രവർത്തനത്തിനായി വിദേശത്തുനിന്നും സ്വദേശത്തുനിന്നും ധനശേഖരണം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പരിശോധന.
ഖുർറം പർവേസ് (ജെ ആൻഡ് കെ സിവിൽ സൊസൈറ്റി കോഓഡിനേറ്റർ), ഇദ്ദേഹത്തിെൻറ സഹപ്രവർത്തകരായ പർവേസ് അഹ്മദ് ബുഖാരി, പർവേസ് അഹ്മദ് മട്ട, ബംഗളൂരുവിലെ സ്വാതി ശേഷാദ്രി, സംസ്ഥാനത്ത് നിന്ന് കാണാതായവരുടെ മാതാപിതാക്കളുടെ
കൂട്ടായ്മയുടെ ചെയർപേഴ്സൻ പർവീന ആഹംഗർ തുടങ്ങിയവരുടെ ഓഫിസുകളിലും അത്രൗട്ട്, ജി.കെ. ട്രസ്റ്റ് എന്നീ സംഘടനകളുടെ ഓഫിസിലുമാണ് റെയ്ഡ് നടന്നത്. നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി എൻ.ഐ.എ വക്താവ് പറഞ്ഞു.
ഗ്രേറ്റർ കശ്മീരിെൻറ മുഖ്യപത്രാധിപർ ഫയാസ് കാലൂവിനെ 2019 ൽ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു.
എൻ.ഐ.എയെ ഉപയോഗിച്ച് തങ്ങൾക്കു വഴങ്ങാത്തവരെ ചൊൽപ്പടിക്കു നിർത്താനാണ് ബി.ജെ.പി ശ്രമമെന്ന്മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.