കോയമ്പത്തൂരിൽ എൻ.െഎ.എ വേട്ടയെന്ന് ആക്ഷേപം; ന്യൂനപക്ഷങ്ങൾ ആശങ്കയിൽ
text_fieldsചെന്നൈ: എൻ.െഎ.എയുടെയും മറ്റ് അന്വേഷണ ഏജൻസികളുടെയും തുടർ റെയ്ഡുകളുടെ പശ്ചാത് തലത്തിൽ ആശങ്കയകറ്റുന്നതിനായി കോയമ്പത്തൂർ സിറ്റി പൊലീസ് വിവിധ സംഘ്പരിവാർ സം ഘടനകളുടെയും മുസ്ലിം സംഘടനകളുടെയും യോഗം വെവ്വേറെ വിളിച്ചുചേർത്തു. കോയമ്പത്ത ൂർ മേഖലയിൽ സമൂഹമാധ്യമ സന്ദേശങ്ങളും പോസ്റ്റുകളും സാമുദായിക സംഘർഷങ്ങൾക്ക് കാരണമാവുന്നതായ ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നീക്കം. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സിറ്റി പൊലീസ് കമീഷണർ സുമിത്ശരൺ സംഘ്പരിവാർ സംഘടനകളുടെ യോഗത്തിൽ ആവശ്യപ്പെട്ടു.
യു.എ.പി.എ പ്രകാരം തുടർച്ചയായി മുസ്ലിം യുവാക്കൾ അറസ്റ്റിലാവുന്നത് ആശങ്കജനകമാണെന്നും മതമൈത്രി തകരുന്നവിധത്തിലുള്ള സന്ദേശങ്ങൾ ഷെയർ ചെയ്യരുതെന്നും കമീഷണർ അഭ്യർഥിച്ചു. മക്കളുടെ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം രക്ഷിതാക്കൾ നിരീക്ഷിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഈയിടെ കോയമ്പത്തൂരിൽ മാത്രം 40ലധികം എൻ.െഎ.എ റെയ്ഡുകളാണ് നടത്തിയതെന്നും നിരവധി മുസ്ലിം യുവാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടതായും ജമാഅത്തെ ഇസ്ലാമി പ്രതിനിധി എം. അബ്ദുൽ ഹകീം പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെടുന്നവരെ ‘െഎ.എസ് അനുകൂലി’കളെന്ന് വിശേഷിപ്പിച്ചാണ് വാർത്തകൾ നൽകുന്നത്. എന്നാൽ, ഇവരിൽ പലരും നിരപരാധികളാണെന്ന് പറഞ്ഞ് വിട്ടയക്കപ്പെടുന്നത് ആരും അറിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, നിരന്തരമായ പൊലീസ്- എൻ.െഎ.എ റെയ്ഡുകൾ മൂലം മേഖലയിലെ മുസ്ലിം യുവാക്കൾ പൊതുവെ സമൂഹ മാധ്യമങ്ങളിൽനിന്ന് അകലംപാലിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ‘ലൈക്ക്’ നൽകിയാലോ ‘ഫോർവേഡ്’ െചയ്താലോ അന്വേഷണ ഏജൻസികളുടെ നിരീക്ഷണവലയത്തിലാവുന്ന സാഹചര്യമാണെന്ന് ആരോപണമുണ്ട്. എന്നാൽ, സംഘ്പരിവാർ അനുഭാവികൾ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടില്ലെന്നു നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.