തമിഴ്നാട്ടിൽ എൻ.െഎ.എ റെയ്ഡ്; രണ്ടു പേർക്ക് സമൻസ്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിൽ ശനിയാഴ്ച ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) റെയ്ഡ് നടത്തി. ചെന്നൈ മന്നടി ലിങ്കിചെട്ടി തെരുവിൽ പ്രവർത്തിച്ചിരു ന്ന ‘വാഹ്ദത്തെ ഇസ്ലാമി ഹിന്ദ്’ എന്ന സംഘടനയുടെ ഒാഫിസിലാണ് പരിശോധന നടന്നത്. എ സ്.പി രാഹുലിെൻറ നേതൃത്വത്തിലുള്ള ഏഴംഗ എൻ.െഎ.എ സംഘമാണ് ചെന്നൈയിലെത്തിയത്. നിരോധിക്കപ്പെട്ട ‘സിമി’യുമായി ബന്ധമുള്ള സംഘടനയാണിതെന്നും കേരളത്തിലാണ് ഇതിെൻറ ആസ്ഥാനമെന്നും എൻ.െഎ.എ കേന്ദ്രങ്ങൾ പറയുന്നു.
സംഘടനക്ക് തമിഴ്നാട്ടിൽ വ്യാപകമായ നിലയിൽ ശാഖകളില്ല. ഇതിെൻറ തമിഴ്നാട് ഘടകം പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ബുഹാരിയുടെ ചെന്നൈ പുരസൈവാക്കത്തെ പൂന്ദമല്ലി റോഡിലെ വസതിയിലും പരിശോധന നടന്നു. പിന്നീട് സയ്യിദ് മുഹമ്മദ് ബുഹാരിയെ മന്നടിയിലെ സംഘടന ഒാഫിസിൽ കൊണ്ടുപോയി ചോദ്യംചെയ്യലിന് വിധേയനാക്കി.
ഇതുമായി ബന്ധപ്പെട്ട് സംഘടനപ്രവർത്തകരായ താജുദ്ദീൻ, ഇസ്മായിൽ എന്നിവർക്ക് എൻ.െഎ.എ സമൻസ് കൈമാറി. ശനിയാഴ്ച ൈവകീട്ട് ചെന്നൈ ഗിണ്ടിയിലെ എൻ.െഎ.എ ഒാഫിസിൽ ഹാജരാവണമെന്നാണ് നിർദേശം. ഇതേപോലെ നാഗപട്ടണത്ത് ചിക്കലിലെ ഹസൻഅലി, ബന്ധു മഞ്ചക്കൊല്ലൈയിലെ ഹാരീസ് മുഹമ്മദ് എന്നിവരുടെ വീടുകളും പരിശോധന നടന്നു.
ലാപ്ടോപ്, ഹാർഡ് ഡിസ്കുകൾ, സീഡികൾ, ബാങ്ക് അക്കൗണ്ട് രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഹസൻഅലിയെ നാഗപട്ടണം ജില്ല പൊലീസ് സൂപ്രണ്ട് ഒാഫിസിലെത്തിച്ച് ചോദ്യംചെയ്തു. വിദേശത്തുനിന്ന് ഇവർക്ക് പണമെത്തിയിരുന്നതായും രഹസ്യാന്വേഷണ ഏജൻസിക്ക് സൂചന ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടിടങ്ങളിലും രാവിലെ ആറു മുതൽ ഉച്ചക്ക് മൂന്നു വരെ പരിശോധന നടപടികൾ അരങ്ങേറി. ഇൗസ്റ്റർ ദിനത്തിലെ ശ്രീലങ്കൻ സ്ഫോടന പരമ്പരക്കുശേഷമാണ് എൻ.െഎ.എ കേരളത്തിലും തമിഴ്നാട്ടിലും തിരച്ചിൽ ഉൗർജിതപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.