തീവ്രവാദ ഭീഷണി: കോയമ്പത്തൂരിൽ അഞ്ചിടങ്ങളിൽ എൻ.െഎ.എ റെയ്ഡ്
text_fieldsകോയമ്പത്തൂർ: തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ കോയമ്പത്തൂർ നഗരത്തിൽ ദേശീയ അ ന്വേഷണ ഏജൻസി (എൻ.െഎ.എ) റെയ്ഡ് നടത്തി. ഉക്കടം വിൻസൻറ് റോഡിലെ സേനാഫർ അലി, ബിലാൽ എസ്റ്റേറ്റിലെ മുഹമ്മദ് യാസിൻ, ജി.എം നഗറിലെ ഉമർ ഫാറൂഖ്, പള്ളിവാസൽ വീഥിയിലെ സദ്ദാം ഹുസൈൻ, കോൈട്ടമേട് ജമേസ മുബീൻ എന്നിവരുടെ വീടുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ശ്രീലങ്കൻ സ്ഫോടനത്തിെൻറ മുഖ്യസൂത്രധാരൻ സഹ്റാൻ ഹാഷിമിെൻറ വിഡിയോകൾ ഇവർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് നടപടി. അഞ്ചു പേരെയും കസ്റ്റഡിയിലെടുത്ത് റേസ്കോഴ്സിലെ എൻ.െഎ.എ കേന്ദ്രത്തിൽ കൊണ്ടുപോയി ചോദ്യം ചെയ്ത് വിട്ടു. വെള്ളിയാഴ്ച കൊച്ചി എൻ.െഎ.എ കേന്ദ്രത്തിൽ ഹാജരാവാൻ സമൻസ് നൽകി. വ്യാഴാഴ്ച പുലർച്ച അഞ്ച് മണിയോടെയാണ് കൊച്ചിയിൽ നിന്നെത്തിയ 20 അംഗ സംഘം പരിശോധന നടത്തിയത്.
തമിഴ്നാട് പൊലീസ് കാവലുമുണ്ടായിരുന്നു. ജമേസ മുബീെൻറ ടൗൺഹാൾ ഭാഗത്തെ ബുക്സ്റ്റാളിലും പരിശോധന നടന്നു. തിരച്ചിൽ ആറു മണിക്കൂറോളം നീണ്ടു. ഒരു ലാപ്ടോപ്, അഞ്ച് മൊബൈലുകൾ, നാല് സിം കാർഡുകൾ, ഒരു മെമ്മറി കാർഡ്, എട്ട് സീഡികൾ തുടങ്ങിയവ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.