കർണാടകയിൽ എസ്.ഡി.പി.ഐ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്
text_fieldsബംഗളൂരു: കർണാടകയിലെ മൈസൂരുവിലും ഹുബ്ബള്ളിയിലും എസ്.ഡി.പി.ഐ, നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. ഹുബ്ബള്ളിയിൽ എസ്.ഡി.പി.ഐ നേതാവായ ഇസ്മായീർ നളബന്ദയുടെയും മൈസൂരുവിൽ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് നേതാവ് സുലൈമാന്റെ വീട്ടിലുമാണ് എൻ.ഐ.എ റെയ്ഡ് നടത്തിയത്.
സെപ്റ്റംബർ 28നാണ് അഞ്ച് വർഷത്തേക്ക് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. രാജ്യവ്യാപകമായി നടന്ന റെയ്ഡിൽ 106 പി.എഫ്.ഐ നേതാക്കളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് നിരോധനമുണ്ടായത്. തീവ്രവാദ ഫണ്ടിങ് ഉൾപ്പടെയുള്ള ആരോപണങ്ങളുന്നയിച്ചാണ് അഞ്ച് വർഷത്തേക്ക് സംഘടനയെ നിരോധിച്ചത്.
നിരോധനത്തിന് പിന്നാലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 247 പോപുലർ ഫ്രണ്ട് നേതാക്കളെ എൻ.ഐ.ഐ അറസ്റ്റ് ചെയ്തെന്നും, നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ 1,300 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തെന്നും റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.