ഡോ. സഫറുൽ ഇസ്‌ലാം ഖാന്‍റെ വസതിയിൽ എൻ.ഐ.എ റെയ്ഡ്
text_fieldsന്യൂഡൽഹി: ഡൽഹി ന്യൂനപക്ഷ കമീഷൻ മുൻ അധ്യക്ഷൻ ഡോ. സഫറുൽ ഇസ്‌ലാം ഖാന്‍റെ വസതിയിൽ എൻ.ഐ.എ പരിശോധന. പുലർച്ചെ 6.30ന് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.
ജമ്മു കശ്മീരിലും ഡൽഹിയിലുമായി രാജ്യത്ത് വിവിധയിടങ്ങളിൽ എൻ.ഐ.എ പരിശോധന രണ്ടാംദിവസവും തുടരുകയാണ്. ചില എൻ.ജി.ഒകളും ട്രസ്റ്റുകളും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യയിലും വിദേശത്തും ധനസമാഹരണം നടത്തുകയും ജമ്മു കശ്മീരിലെ വിഘടനവാദ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഈ ഫണ്ട് ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ് എൻ.ഐ.എ അവകാശപ്പെടുന്നത്. ഒക്ടോബർ എട്ടിന് രജിസ്റ്റർ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് ഡോ. സഫറുൽ ഇസ്‌ലാം ഖാനെതിരെ ഡൽഹി പൊലീസ് നേരത്തെ രാജ്യദ്രോഹം ചുമത്തി കേസെടുത്തിരുന്നു. ഇന്ത്യയിൽ നടക്കുന്ന ഇസ്ലാമോഫോബിയക്കെതിരെ അറബ് ലോകത്ത് നടന്ന കാമ്പയിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്തിന് നന്ദി പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി പിന്നീട് ഇസ്‌ലാം ഖാൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.