പുൽവാമ ഭീകരാക്രമണം; അന്വേഷണം എൻ.െഎ.എ ഏറ്റെടുത്തു
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണ അന്വേഷണം ജമ്മു-കശ്മീർ പൊലീസിൽനിന്നും ദേശീയ അന്വേ ഷണ ഏജൻസി ഏറ്റെടുത്തു. 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിെൻറ അ ന്വേഷണം ഏറ്റെടുത്ത ഏജൻസി കേസ് പുനർ രജിസ്റ്റർ ചെയ്തതായും അന്വേഷണസംഘത്തെ രൂപവ ത്കരിച്ചതായും എൻ.െഎ.എ വക്താവ് അറിയിച്ചു. എൻ.െഎ.എ ഡയറക്ടർ ജനറൽ വൈ.. മോദി മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം ആക്രമണം നടന്ന സ്ഥലം സന്ദർശിച്ചു. പ്രാദേശിക പൊലീസും സി.ആർ.പി.എഫും സംഭവം വിവരിച്ചുെകാടുത്തു.
ഫെബ്രുവരി 14ന് ജമ്മു-ശ്രീനഗർ ഹൈവേയിൽ 78 വാഹനങ്ങളിൽ 2500ലേറെ സൈനികരുമായി സഞ്ചരിക്കുകയായിരുന്ന സി.ആർ.പി.എഫ് ബസിനുനേർക്ക് ചാവേർ ആക്രമണം നടത്തുകയായിരുന്നുവെന്ന് അവന്തിപോറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ആക്രമണം നടന്ന ലത്പോറയിൽ നിന്നും സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ എൻ.െഎ.എ ശേഖരിച്ചിട്ടുണ്ട്. ഡസനോളം പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. തെളിവുസമാഹരിക്കുന്നതിനായി മുതിർന്ന പൊലീസ്, രഹസ്യാന്വേഷണ, സൈനിക ഒാഫിസർമാരുമായും ഏജൻസി ചച്ച നടത്തി. ആക്രമണത്തിെൻറ ആസൂത്രണം, നടപ്പാക്കൽ തുടങ്ങിയവയെല്ലാം എൻ.െഎ.എ അന്വേഷിക്കും.
പുൽവാമ ഏറ്റുമുട്ടൽ: പരിക്കേറ്റ ജവാൻ മരിച്ചു
ശ്രീനഗർ: കഴിഞ്ഞയാഴ്ച ജമ്മു-കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ മരിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. ഹരിയാന സ്വദേശി നായിക് സന്ദീപ് കുമാറാണ് ഇവിടത്തെ സൈനിക ആശുപത്രിയിൽ ജീവൻ വെടിഞ്ഞത്. മറ്റൊരു സൈനികനും പ്രദേശവാസിയും ഏറ്റുമുട്ടൽ വേളയിൽ കൊല്ലപ്പെട്ടിരുന്നു. സന്ദീപ് കുമാറിന് സൈന്യം ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹം സ്വദേശമായ ബദാമിബാഗിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.