സ്റ്റാൻ സ്വാമി മാവോവാദി –എൻ.െഎ.എ
text_fieldsമുംബൈ: ഭീമകൊറേഗാവ്, എൽഗാർ പരിഷത് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മലയാളി വൈദികൻ ഫാ. സ്റ്റാൻ സ്വാമി നിരോധിത സംഘടനയായ സി.പി.െഎ (മാവോയിസ്റ്റ്) പ്രവർത്തനം വിപുലീകരിക്കാൻ 'കോംമ്രേഡ് മോഹനിൽ'നിന്ന് എട്ടു ലക്ഷം രൂപ കൈപ്പറ്റിയതായി ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ).
എൽഗാർ പരിഷത് കേസിൽ കഴിഞ്ഞ ദിവസം പ്രത്യേക എൻ.െഎ.എ കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ആരോപണം. നെക്സൽബാരിയുടെ അമ്പതു വർഷം എന്ന പുസ്തകം, സി.പി.െഎ (മാവോയിസ്റ്റ്) കേന്ദ്ര കമ്മറ്റിയുടെ സർക്കുലറുകൾ, പത്രക്കുറിപ്പുകൾ, ആദിവാസികളെ സംഘടിപ്പിക്കാനാവശ്യപ്പെട്ട് വിജയ് ദാദ എന്നയാൾക്ക് എഴുതിയ കത്ത് തുടങ്ങിയവ സ്റ്റാൻ സ്വാമിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയതായാണ് എൻ.െഎ.എയുടെ അവകാശവാദം.
സ്റ്റാൻ സ്വാമിയുടെ പ്രവർത്തനങ്ങൾ വിവരിച്ച് ഒരു 'കോംമ്രേഡ് പ്രകാശും' നേരത്തെ അറസ്റ്റിലായ അഭിഭാഷക സുധ ഭരദ്വാജും നടത്തിയ കത്തിടപാടുകൾ സുരേന്ദ്ര ഗാഡ്ലിങ്ങിൽനിന്ന് കണ്ടെടുത്തതായും എൻ.െഎ.എ അവകാശപ്പെടുന്നു.
സ്റ്റാൻ സ്വാമി ഉൾെപടെ അറസ്റ്റിലായവർ നിരപരാധികളാണെന്നും അവർക്കെതിരെ എജൻസി നൽകിയ തെളിവുകൾ താൻ കണ്ടതായും പറഞ്ഞ അഭിഭാഷകൻ മിഹിർ ദേശായ്, അവക്ക് കുറ്റപത്രം എഴുതാൻ ഉപയോഗിച്ച കടലാസിെൻറ വിലപോലുമില്ലെന്നും ആരോപിച്ചു.
സ്റ്റാൻ സ്വാമി, മലയാളിയായ ഡൽഹി സർവകലാശാല പ്രഫ. ഹാനി ബാബു എന്നിവരടക്കം എട്ടു പേർക്കെതിരെയാണ് കഴിഞ്ഞ ദിവസം എൻ.െഎ.എ അനുബന്ധ കുറ്റപത്രം നൽകിയത്. ആദിവാസികൾ ഉൾെപടെ പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടി ശബ്ദിക്കുന്നവരാണ് അറസ്റ്റിലായവർ.സര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.