അംബാനിക്ക് ഭീഷണി; സചിൻ വാസെ ഉപയോഗിച്ച വാഹനത്തിൽനിന്ന് നമ്പർ പ്ലേറ്റുകളും പണവും നോട്ടെണ്ണൽ മെഷീനും കണ്ടെത്തി
text_fieldsന്യൂഡൽഹി: റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിർത്തിയിട്ട സ്േഫാടക വസ്തുക്കൾ നിറച്ച സ്കോർപിയോയുടെ നമ്പർ പ്ലേറ്റ് മറ്റൊരു വാഹനത്തിൽനിന്ന് കണ്ടെടുത്തു. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ക്രോഫോർഡ് മാർക്കറ്റിന് സമീപം നിർത്തിയിട്ട കറുത്ത മേഴ്സിഡസ് വാഹനത്തിൽ നിന്നാണ് നമ്പർ പ്ലേറ്റുകൾ നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) കണ്ടെടുത്തത്. വാഹനം എൻ.ഐ.എ കണ്ടുകെട്ടി.
അറസ്റ്റിലായ െപാലീസുകാരൻ സചിൻ വാസെയാണ് കസ്റ്റഡിയിലെടുത്ത കാർ ഉപയോഗിച്ചിരുന്നതെന്ന് എൻ.ഐ.എ ഐ.ജി അനിൽ ശുക്ല പറഞ്ഞു. കാറിന്‍റെ യഥാർഥ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഇന്ത്യ ടുഡെയോട് അദ്ദേഹം പറഞ്ഞു.
നമ്പർ േപ്ലറ്റുകൾക്ക് പുറമെ അഞ്ചുലക്ഷം രൂപയും നോട്ടെണ്ണൽ മെഷീനും തുണികളും പെട്രോളും ഡീസലും കാറിലുണ്ടായിരുന്നു.
'എൻ.ഐ.എ ഒരു മേഴ്സിഡസ് കണ്ടെടുത്തു. സചിൻ വാസെയാണ് ആ കാർ ഉപയോഗിച്ചിരുന്നത്. ഇതിന്‍റെ യഥാർഥ ഉടമയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. അഞ്ചുലക്ഷത്തിലധികം രൂപയും തുണികളും നോട്ടെണ്ണൽ മെഷീനും കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇൗ കാറിൽനിന്ന് അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയ സ്കോർപിയോയിൽ ഉണ്ടായിരുന്നതിന് സമാനമായ നമ്പർ പ്ലേറ്റുകളും കണ്ടെടുത്തു' -അനിൽ ശുക്ല കൂട്ടിേച്ചർത്തു.
േക്രാഫോർഡ് മാർക്കറ്റിന് സമീപത്തെ മുംബൈ ക്രൈം ബ്രാഞ്ച് ഒാഫിസിന് സമീപം നിർത്തിയിട്ട നിലയിലായിരുന്നു കാർ. പി.പി.പി കിറ്റിന് സമാനമായ വസ്ത്രം ധരിച്ച് സചിൻ വാസെ കാറിന് സമീപത്തുകൂടെ നടന്നുേപാകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കാറിൽ സൂക്ഷിച്ചിരുന്ന ഇന്ധനം ഉപയോഗിച്ച് വസ്ത്രം കത്തിച്ചതായാണ് വിവരം.
അംബാനിയുടെ വീടിന് സമീപം നിർത്തിയ സ്കോർപിയോയിൽനിന്ന് ഇറങ്ങി മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ട വ്യക്തിയോട് സാമ്യം തോന്നുന്നതാണ് വാസെയുടെ വസ്ത്രധാരണമെന്നും എൻ.ഐ.എ പറഞ്ഞു.
ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കൾ നിറച്ച കാർ കണ്ടെടുത്തത്. 3000 ചതുരശ്ര അടിയോളം പ്രത്യാഘാതം സൃഷ്ടിക്കാൻ ശേഷിയുള്ള രണ്ടര കിലോ ജലാറ്റിൻ സ്റ്റിക്കുകളാണ് സ്കോർപിയോയിൽനിന്ന് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന നമ്പർ പ്ലേറ്റുകളിൽ ഒന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ വാഹനത്തിേൻറതും ശേഷിച്ചവ അംബാനിയുടെ സുരക്ഷ വാഹനങ്ങളുടേതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.