മിര്‍വാഇസ് ഉമര്‍ ഫാറൂഖിന് എൻ.െഎ.എ നോട്ടീസ്
text_fieldsശ്രീനഗര്‍: ഭീകരപ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായി ദേശിയ അന്വേഷണ ഏജൻസി പ്രമുഖ വിഘടനവാദി നേതാവായ സയ്യിദ് അലി ഷാ ഗീലാനിയുടെ മകനും ഹുർറിയത്ത് കോൺഫറൻസ് ചെയർമാൻ മിര്‍വാഇസ് ഉമര്‍ ഫാറൂഖിനും നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഡൽഹിയിലെ എൻ.െഎ.എ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്വേഷണത്തിെൻറ ഭാഗമായി കഴിഞ്ഞ 26ന് മിർവാഇസ് ഉള്‍പ്പെടെയുള്ള കശ്മീരി നേതാക്കളുടെ വീടുകളില്‍ എൻ.െഎ.എ റെയ്ഡ് നടത്തിയിരുന്നു.
കശ്മീര്‍ പൊലീസിെൻറ സഹായത്തോടെ ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്മാന് യാസീന്‍ മാലിക്, നസീം ഗീലാനി, അശ്റഫ് സെഹറായ്, ഷബീര്‍ ഷാ, സഫര്‍ ഭട്ട്, മസ്റത്ത് ആലം തുടങ്ങിയവരുടെ വീടുകളിലും അന്ന് പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.