എൻ.െഎ.എയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ 258 പേർ
text_fieldsന്യൂഡൽഹി: ലശ്കർ മേധാവി ഹാഫിസ് സഇൗദ്, ഹിസ്ബുൽ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ് ദീൻ, മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനായ സാകിയുർ റഹ്മാൻ ലഖ്വി, ഡേവിഡ് ഹെഡ്ലി. ദേശീയ അന്വേഷണ ഏജൻസിയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലെ വൻ പിടികിട്ടാപ്പുള്ളികളിൽ ചിലരാണ് ഇവർ. എൻ.െഎ.എ ശനിയാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലിങ്കിലൂടെയാണ് മൊത്തം 258 പേരുള്ള പട്ടിക പുറത്തുവിട്ടത്.
പൊതുജനങ്ങളിൽനിന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്നതിെൻറ ഭാഗമായാണ് പട്ടിക പുറത്തുവിട്ടത്. ഇവരെക്കുറിച്ച് അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമാക്കിവെക്കുമെന്നും അന്വേഷണ ഏജൻസി ഉറപ്പുനൽകുന്നുണ്ട്. ഇതിനായി assistance.nia@gov.in എന്ന ഇ-മെയിൽ വിലാസവും 011-24368800 എന്ന നമ്പറും നൽകിയിട്ടുണ്ട്. 258 പിടികിട്ടാപ്പുള്ളികളിൽ 15 പേർ സ്ത്രീകളാണ്. 98 പേർക്ക് റെഡ് കോർണർ നോട്ടീസും 57 പേരുടെ തലക്ക് ഇനാമുമുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങൾ, തീവ്രവാദ പരിശീലനം, രാജ്യത്തിനകത്ത് സ്ഫോടക വസ്തുക്കൾ സ്ഥാപിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇവരിൽ അധികപേരും കുറ്റവാളിപ്പട്ടികയിൽ ഇടംപിടിച്ചത്. സർക്കാറിനെതിരെ യുദ്ധം പ്രഖ്യാപിച്ചവരും ആയുധസന്നാഹങ്ങളും വൻേതാതിൽ പണവും കൈവശംവെച്ചവരുമായ മാവോവാദികളും ഇതിലുണ്ട്.
തെലങ്കാനയിൽനിന്നുള്ള മാവോവാദി നേതാവ് മുപ്പല്ല ലക്ഷ്മണ റാവു എന്ന ഗണപതിയെക്കുറിച്ച് വിവരം കൈമാറുന്നവർക്കാണ് ഏറ്റവും കൂടുതൽ തുക പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്-15 ലക്ഷം രൂപ.
നിരോധിത മാവോവാദി സംഘടനയിൽപെട്ട ഗണപതി 2017ൽ ബിഹാറിലെ ഗയയിലുള്ളതായി സംശയിച്ചിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പട്ടികയിലെ 15 പേർ പാകിസ്താനിൽനിന്നുള്ളവരാണ്. ഇതിൽ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി ജുനൈദ് അക്രം മാലിക്കിെൻറ തലക്ക് 10 ലക്ഷം രൂപയാണ് പ്രതിഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.