കോവിഡ്: മധ്യപ്രദേശിൽ അഞ്ചു ജില്ലകളിൽ ശനിയാഴ്ച മുതൽ രാത്രി കർഫ്യൂ
text_fieldsഭോപ്പാൽ: കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ പ്രതിരോധ പദ്ധതിയുടെ ഭാഗമായി മധ്യപ്രദേശിൽ അഞ്ചു ജില്ലകളിൽ ശനിയാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടും. ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയർ, വിദിഷ, രത്‌ലം ജില്ലകളിലാണ് കർഫ്യൂ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, ഫാക്ടറി തൊഴിലാളികൾ എന്നിവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ടെയ്‌ൻമെന്‍റ് സോണുകൾ തീരുമാനിക്കുന്നതിന് ക്രൈസിസ് മാനേജ്‌മെന്‍റ് ഗ്രൂപ്പിന് വിട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
ഒന്ന് മുതൽ എട്ടാം ക്ലാസ് വരെ ക്ലാസുകൾ അടച്ചിടുന്നത് തുടരും. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് മുൻകൂർ അനുമതിയുണ്ടെങ്കിൽ മാത്രമേ കൃത്യമായ മാനദണ്ഡത്തോടെ സ്കൂളുകളിൽ എത്താൻ കഴിയൂ. കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാന സർക്കാർ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ മുഖ്യമന്ത്രി തള്ളിയിരുന്നു.
സംസ്ഥാനത്ത് വ്യാഴാഴ്ച 1,363 പുതിയ കേസുകളും 14 മരണങ്ങളും റിപോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.