പുതുവത്സരാഘോഷത്തിന് കർശന നിയന്ത്രണം; ഡൽഹിയിൽ രാത്രി കർഫ്യു
text_fieldsന്യൂഡൽഹി: രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ പുതുവത്സരാഘോഷത്തിന് കർശന നിയന്ത്രണം. രാജ്യതലസ്ഥാനമായ ഡൽഹിയിൽ വ്യാഴാഴ്ച രാത്രി കർഫ്യു ഏർപ്പെടുത്തി. ഡൽഹി ദുരന്തനിവാരണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്.
രാത്രി 11 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു. അഞ്ചിൽ കൂടുതൽ ആളുകൾ ഒരുമിച്ച് കൂടുന്നതിന് നിരോധനമേർപ്പെടുത്തി. പൊതുസ്ഥലങ്ങളിൽ പുതുവത്സരാഘോഷം നടത്തുന്നതിന് വിലക്കുണ്ട്. എന്നാൽ, ലൈസൻസുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പുതുവത്സരാഘോഷങ്ങൾ നടത്താം. അതേസമയം, സംസ്ഥാനാന്തര യാത്രകൾക്ക് വിലക്കുണ്ടാവില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസ് ഇന്ത്യയിലും കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണമെന്നാണ് വിശദീകരണം. പുതുവത്സരാഘോഷങ്ങൾക്കിടെ വൈറസ് പടരാനുള്ള സാധ്യത മുന്നിൽകണ്ടാണ് നിയന്ത്രണം. ആഘോഷങ്ങൾക്ക് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തണമെന്നും കേന്ദ്രസർക്കാറും നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.