ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച; ബാബ അമൻ സിങ്ങിനെ ബഹിഷ്കരിച്ച് നിഹാംഗ് വിഭാഗം
text_fieldsജലന്ദർ: കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബാബ അമൻ സിങ്ങിനെ ബഹിഷ്കരിച്ച് നിഹാംഗ് വിഭാഗം. ബി.ജെ.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
നിഹാംഗ് വിഭാഗങ്ങളിലൊന്നിന്‍റെ തലവനാണ് ബാബ അമൻ സിങ്. ബാബ അമൻ സിങ്ങും തോമറും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവർക്കുമൊപ്പം ബി.ജെ.പി നേതാവ് സുഖ്മീന്ദർപാൽ സിങ് ഗരേവലും മുൻ പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനായ ഗുർമീത് സിങ് പിങ്കിയുമുണ്ടായിരുന്നു. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ പൊലീസ് സേനയിൽനിന്ന് പുറത്തുപോയയാളാണ് ഗുർമീത് സിങ്.
സിംഘു അതിർത്തിയിൽ ദലിത് യുവാവിന്‍റെ ദാരുണ കൊലപാതകത്തിന് പിന്നാലെയാണ് പഴയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്.
'ഇന്നുമുതൽ അമൻ സിങ്ങുമായി യാതൊരു ബന്ധവുമിെല്ലന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം എന്തു ചെയ്താലും (ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച) അത് പൊലീസ് ചോദ്യം ചെയ്യണം. ബി.ജെ.പി നേതാക്കളുമായി എന്തിന് കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് അദ്ദേഹത്തോട് വടികൊണ്ട് അടിച്ചു ചോദിക്കണം. അദ്ദേഹം ഒരിക്കലും നിഹാംഗ് ബാബ മൻ സിങ്ങിനോട് വെളിപ്പെടുത്തിയിട്ടില്ല. കൂടിക്കാഴ്ച സംബന്ധിച്ച് ആരോടും പറഞ്ഞിട്ടില്ല. എന്നിരുന്നാലും, ഞങ്ങൾ ലഖ്ബീർ സിങ്ങിനെ കൊലപ്പെടുത്തിയ നിഹാംഗിനെ പിന്തുണക്കും. അവർക്ക് നിയമസഹായം നൽകും' -സിംഘു അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന നിഹാംഗ് ഗ്രൂപ്പിന്‍റെ തലവൻമാരിലൊരാളായ രാജാ രാജ് സിങ് പറഞ്ഞു.
അമൻ സിങ് പറയുന്നതെല്ലാം കളവാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കണം. ഈ കേസിൽ ഞങ്ങൾ പൊലീസിനൊപ്പമാണ്. ഞങ്ങൾ (ആറ് നിഹാംഗ് സംഘങ്ങൾ) ഏതെങ്കിലും ഒരു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ഞങ്ങളെല്ലാവരും തുറന്ന മനസുള്ള ആളുകളാണ്. ബി.ജെ.പി നേതാക്കളുമായി ഗൂഡാലോചന നടത്തിയെന്നോ, സിംഘു അതിർത്തിയിലെ കൊലപാതകത്തിൽ ഉൾപ്പെട്ടെന്നോ കണ്ടെത്തിയാൽ ഞങ്ങളെ അവർക്ക് വെട്ടിനുറുക്കി നായ്ക്ക് ഇട്ടുനൽകാം -രാജാ രാജാ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.