നീലവസ്ത്രമണിഞ്ഞ് കുതിരപ്പുറത്തേറി കർഷകറാലിക്ക് അകമ്പടിയായി നിഹാങ് സിഖുകൾ
text_fieldsന്യൂഡൽഹി: മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്നു നിഹാങ് സിഖുകാർ. വേഷവിധാനവും ജീവിതരീതിയുമാണ് അതിലെ പ്രധാനകാരണം. നീലവസ്ത്രമണിഞ്ഞ് കുതിരപ്പുറത്ത് ആയുധങ്ങളുമായി ട്രാക്ടർ റാലിയിലും നിഹാങ് സിഖുകാരെ കാണാനാകും.
ട്രാക്റുകൾക്ക് പകരം കുതിരകളാണ് ഇവരുടെ വാഹനം. നൂറിലധികം നിഹാങ് സിഖുകാരാണ് കർഷകറാലിയെ അനുഗമിക്കുന്നത്. സമരക്കാർക്ക് സുരക്ഷ ഒരുക്കലാണ് ഇവരുടെ ലക്ഷ്യം.
കുതിരക്ക് പുറമെ പരുന്തുകളും ഇവർക്കൊപ്പമുണ്ട്. പരമ്പരാഗത രീതിയിലെ വസ്ത്രധാരണവും ജീവിത രീതിയും പിന്തുടരുന്ന ഇവരെ ഭയമില്ലാത്തവർ എന്നാണ് വിളിക്കുന്നത്. സിഖ് മതത്തിലെ പരമ്പരാഗത വാദികളാണ് ഇവർ. പത്താമത്തെ ഗുരുവായ ഗുരുഗോവിന്ദിന്റെ കാലത്ത് മുഗളന്മാരുമായി യുദ്ധം ചെയ്തിട്ടുള്ളവരാണ് നിഹാങ്ങുകൾ.
കർഷക സമരം ആരംഭിച്ചപ്പോൾ മുതൽ കർഷകർക്ക് വിവിധ സഹായങ്ങളുമായി ഇവർ പ്രക്ഷോഭരംഗത്തുണ്ട്. വാളും പരിചയും ശരീരത്തിന്‍റെ ഭാഗമായി കരുതുന്ന ഇവർ ചെരിപ്പ് ധരിക്കില്ല. അവരുടെ ഇടങ്ങളിലേക്ക് ചെരിപ്പ് ധരിച്ച് പ്രവേശനം അനുവദിക്കുകയും ചെയ്യില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.