നിമിഷയുടെ മാതാവ് വീണ്ടും സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കേരളത്തിലെ ലവ് ജിഹാദിനെയും മത പരിവർത്തനങ്ങളെയും കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മണക്കാട് തെക്കേവീട്ടിലെ നിമിഷയുടെ മാതാവ് ബിന്ദു സമ്പത്ത് പുതുതായി സമർപ്പിച്ച ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ഡോ. ഹാദിയയെ തിരിച്ചുകിട്ടാൻ ഭർത്താവ് ശഫിൻ ജഹാൻ സമർപ്പിച്ച ഹരജിയിൽ കക്ഷി ചേരാൻ സുപ്രീംകോടതി അനുവദിക്കാതിരുന്നതിനെ തുടർന്നാണ് മകൾ ഇസ്ലാമിലേക്ക് മതംമാറിയ വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാറിെൻറ അഭിഭാഷക െഎശ്വര്യ ഭാട്ടി ബിന്ദുവിന് വേണ്ടി പുതിയ ഹരജി സമർപ്പിച്ചത്.
ഹാദിയ കേസിൽ ഇക്കാര്യം കൂട്ടിച്ചേർക്കേണ്ട എന്നും സ്വന്തം നിലക്ക് പരാതിയുണ്ടെങ്കിൽ അത് വേറെ ഹരജിയായി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിക്കുകയായിരുന്നു. ബിന്ദു സമ്പത്തും ന്യൂഡൽഹി മന്ദിർ മാർഗിലുള്ള അഖില ഹിന്ദു മഹാസഭ ഭവനിൽ താമസിക്കുന്ന മഹാരാഷ്്ട്ര ലാത്തൂർ സ്വദേശിനി സുമതി ആര്യയും ഒരേപോലുള്ള ഹരജികളാണ് ഹാദിയ കേസിനെ വഴിതിരിച്ചുവിടാൻ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നത്.
ഇൗ രണ്ടു ഹരജികളിലെയും 13 പേജുകൾ ഒരേ കേന്ദ്രത്തിൽനിന്ന് പകർത്തിക്കൊടുത്തതായിരുന്നു. ഒരാളുടെ ഹരജിയിൽ ഇത് ഒമ്പതാം പേജിൽ 19ാമത്തെ ഖണ്ഡികയായിട്ടാണ് തുടങ്ങുന്നതെങ്കിൽ മറ്റേയാളുടെ ഹരജിയിൽ 15ാം പേജിൽ 25ാമത്തെ ഖണ്ഡികയായി തുടങ്ങുന്നു എന്ന വ്യത്യാസം മാത്രമേയുണ്ടായിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.